Flash News

6/recent/ticker-posts

യു എ ഇയിൽ ആദ്യ കുരങ്ങു പനി റിപ്പോർട്ട് ചെയ്തു; പശ്ചിമാഫ്രിക്കയിൽ നിന്ന് സന്ദർശനെത്തിയ 29കാരനിലാണ് വൈറസ് കണ്ടെത്തിയത്

Views
യു എ ഇ :വൈറൽ സൂനോട്ടിക് രോഗമായ കുരങ്ങുപനിയുടെ ആദ്യ കേസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനിൽ വൈറസ് കണ്ടെത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇവർക്ക് ഇപ്പോൾ രാജ്യത്ത് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്.
കോൺടാക്റ്റ് ട്രെയ്‌സിംഗ്, ഫോളോ-അപ്പ് എന്നിവയുൾപ്പെടെ എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം താമസക്കാർക്ക് ഉറപ്പ് നൽകി.
“സംശയിക്കുന്ന രോഗികളെ കണ്ടെത്തുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാൻഡെമിക് നിയന്ത്രണത്തിനായുള്ള സാങ്കേതിക ഉപദേശക സംഘം നിരീക്ഷണം, രോഗം നേരത്തെ കണ്ടെത്തൽ, ക്ലിനിക്കൽ രോഗബാധിതരായ രോഗികളുടെ മാനേജ്മെന്റ്, മുൻകരുതൽ നടപടികൾ എന്നിവയ്ക്കായി സമഗ്രമായ ഗൈഡും തയ്യാറാക്കിയിട്ടുണ്ട്,” മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു . .
സംശയാസ്പദമായ കേസുകൾ തിരിച്ചറിയുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനും നേരത്തെയുള്ള ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള സജീവമായ നടപടികൾ കൃത്യമായ സംവിധാനത്തിൽ ഉൾപ്പെടുന്നതാണ് .


Post a Comment

0 Comments