Flash News

6/recent/ticker-posts

ഈദുന്നൂർ മെഹന്തി ഫെസ്റ്റ് 2K22 വിധി പ്രഖ്യാപനം ; വിദൂങ്ങളിലെ മൊഞ്ചത്തികൾ സ്ഥാനങ്ങൾ കയ്യേറി.

Views

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വേങ്ങര പോപ്പുലർ ന്യൂസ് ചാനൽ സംഘടിപ്പിച്ച ഈദുന്നൂർ മെഹന്തി ഫെസ്റ്റ് 2K22 മെഗാ പ്രോഗ്രാമിലെ വിജയികളെ പ്രഖ്യാപിച്ചു. കേരളത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈ പ്രോഗ്രാമിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. കേരളത്തിന് പുറത്ത് നിന്ന് ലക്ഷദ്വീപ്, ദുബൈ, സൗദി, ഒമാൻ , ഫുജൈറ, അൽ കോബാർ തുടങ്ങിയ ഇടങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തത് പോപ്പുലർ ന്യൂസിന്റെ വലിയ വിജയം തന്നെയാണ്.
      മെഹന്തി ഫെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, ഖിറാഅത് മത്സരം, അസ്സൽ മലയാളി പ്രോഗ്രാം, ഫോട്ടോ ഷൂട്ട്, സെൽഫി ചലഞ്ച് തുടങ്ങിയ അനേകം മത്സരങ്ങൾ പോപ്പുലർ ന്യൂസ് സംഘടിച്ചിരുന്നെങ്കിലും, അതിലെല്ലാം മലപ്പുറം ജില്ലക്കാരായിരുന്നു സമ്മാനങ്ങൾ നേടിയിരുന്നത്. എന്നാൽ, ഈദുന്നൂർ മെഹന്തി ഫെസ്റ്റ് 2K22 മെഗാ പ്രോഗ്രാമിൽ മലപ്പുറത്തെ മൊഞ്ചത്തികളെ പിന്നിലാക്കിക്കൊണ്ട് വിദൂരത്തെ മൊഞ്ചത്തികൾ സ്ഥാനങ്ങൾ കയ്യേറിയത് വ്യത്യസ്ഥമായി.
     പാലക്കാട് ചെറുകര സ്വദേശി സഫ്‌വ തസ്നി ഒന്നാം സമ്മാനമായ 5001 രൂപക്ക് അർഹയായി. ഒറ്റപ്പാലം സ്വദേശി അഫ്സർ അലിയുടെ ഭാര്യയായ സഫ്‌വ ബി ബി എ വിദ്യാർത്ഥിനി കൂടിയാണ്.


       രണ്ടാം സ്ഥാനമായ 3001 രൂപക്ക് മഞ്ചേരി - ആമയൂര് സ്വദേശിനി വാഹിബ അർഹയായി. ബി എ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായ വാഹിബ വെള്ളാമ്പുറം സ്വദേശി അദ്നാനിന്റെ ഭാര്യയാണ്.
      എറണാംകുളം ആലുവ സ്വദേശിനിയായ ജാസിറ ഫായിസ് മൂന്നാം സമ്മാനമായ 1501 രൂപക്ക് അർഹയായി. പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഫായിസിന്റെ ഭാര്യയായ ജാസിറ സിവിൽ എഞ്ചിനീയറിംങ് വിദ്യാർത്ഥിനിയാണ്.
       നിരവധി ഡിസൈനുകൾ വളരേ ചെറിയ പോയിന്റിലാണ് പിറകിലായത്. "മെഹന്തി ഫെസ്റ്റിനെ കുറിച്ച് ഫ്രണ്ട്സ് ഗ്രൂപ്പിൽ നിന്നാണ് അറിഞ്ഞത്. പ്രൈസ് മോഹിച്ചല്ല പങ്കെടുത്തത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു വാർത്താചാനലിലെ മത്സരത്തിൽ ഈ ആന്ത്രോത്ത്കാരിയും പങ്കെടുത്തെന്ന് വീമ്പ് പറയാനാ ഞാൻ മത്സരിച്ചത്..." എന്ന് ലക്ഷദ്വീപ് സ്വദേശിനി റീമ തമന്ന പോപ്പുലർ ന്യൂസിനോട് പറഞ്ഞു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും പോപ്പുലർ ന്യൂസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അടുത്തൊരു പ്രോഗ്രാമുമായി പോപ്പുലർ ന്യൂസ് വീണ്ടും നിങ്ങളിലേക്കെത്തും....


Post a Comment

0 Comments