Flash News

6/recent/ticker-posts

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം: 30 പേര്‍ക്ക് പരിക്ക്

Views

കോഴിക്കോട് : ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 
കൊച്ചിയിൽ സോളിഡാരിറ്റി  സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഈ ബസിൽ 23 യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ബസ് തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ 43 പേർ ആണ് ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.


Post a Comment

0 Comments