Flash News

6/recent/ticker-posts

37 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട: കാദർ സാഹിബിന് സഹപ്രവർത്തകർ സ്നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ് നൽകി.

Views

ദുബൈ  : 37 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന കരേക്കാട്  കാദർ സാഹിബിനു സഹപ്രവർത്തകർ യാത്രയയപ്പ് നൽകി .

 മൂന്നര പതിറ്റാണ്ടിനു ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന കോട്ടക്കൽ മണ്ഡലം മാറാക്കര പഞ്ചായത്തിലെ . കരേക്കാട് സ്വദേശി  വട്ടപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് പൂർണ  ആരോഗ്യത്തോടെ സന്തോഷത്തോടെ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് യാത്ര തിരിക്കുന്നത് .

ദുബൈ കെഎംസിസി വെൽഫെയർ  . അംഗവും മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമാണ് കാദർ സാഹിബ് .
 1985 ൽ മുംബൈ വഴി ദുബായിൽ എത്തിയതാണ് അബ്ദുൽ കാദർ.  അന്ന് മുതൽ ദുബൈ സബീൽ പാലസിൽ ഷെഫ് ആയി ജോലി ചെയ്യുന്നു .ഭരണാധികാരികളുടെ കൂടെ പല തവണ യൂറോപ്പടക്കം പല  വിദേശ രാജ്യങ്ങളിലും സന്ദർശനം നടത്താനും ഭാഗ്യം ലഭിച്ചിട്ടുണ്ട് .
ഭാര്യയും മൂന്നു മക്കളുമടങ്ങിയതാണ് കുടുംബം . (ഭാര്യ :സുലൈഖ ,മക്കൾ:തസ്‌നി തജ്‍മോൾ,ആരിഫ്   (കോട്ടക്കൽ SBI ബാങ്കിൽ), സിനാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു .

സഹപ്രവർത്തകരായ 
ഹംസ ഹാജി മുളഞ്ഞിപ്പുലാൻ,മൂസ ഹാജി  ചെരട,ഹുസൈൻ ഹാജി  കൊമ്പത്തിൽ,അബൂബക്കർ ഹാജി  മുളഞ്ഞിപ്പുലാൻ,മുസ്തഫ ചീരങ്ങൻ,
  എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ് നൽകി .



Post a Comment

0 Comments