Flash News

6/recent/ticker-posts

കേരളം തടിച്ചുവീർക്കുന്നു; 38% സ്ത്രീകൾക്കും 36.5% പുരുഷന്മാർക്കും പൊണ്ണത്തടി

Views


ന്യൂഡൽഹി∙ കേരളത്തിൽ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടുന്നുവെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേയുടെ പരിഷ്കരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തു പൊതുവിലുള്ളതിനെക്കാൾ അപകടകരമായ സ്ഥിതിയിലാണ് കേരളത്തിൽ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോർട്ടിലുള്ളത്. 2015–16 ൽ സ്ത്രീകളിൽ 32% പേർക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 38% ആയി വർധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാർ 2015–16 ൽ 28% ആയിരുന്നെങ്കിൽ ഇപ്പോൾ 36.5% ആയി. കഴിഞ്ഞ ഡിസംബർ 20നു പുറത്തിറക്കിയ റിപ്പോർട്ടിൽ പുതിയ കണക്കുകൾ കൂടി ചേർത്താണ് 2019–21 ലെ അഞ്ചാം കുടുംബാരോഗ്യ സർവേ റിപ്പോർട്ട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.

കേരളത്തെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകൾ

മികച്ചത്

∙ ശിശുമരണനിരക്ക് കുറവ്: ആയിരത്തിൽ 5

∙ നവജാതശിശുക്കളുടെ മരണം കുറവ്: 3.4%; ഗർഭസ്ഥശിശുക്കളിൽ 1%

∙ ആശുപത്രിയിലെത്തിച്ചുള്ള പ്രസവം: 100%

∙ അടിസ്ഥാന വാക്സീനുകളെല്ലാം എടുത്ത കുട്ടികൾ: 78%

∙ ശുചിത്വ സംവിധാനം: 100% (0.2% കൂടുതൽ മെച്ചപ്പെടേണ്ടത്)

∙ ശുചിമുറി സൗകര്യം: 99.8%

∙ വൈദ്യുതി: 99.5%

∙ മെച്ചപ്പെട്ട കുടിവെള്ള സൗകര്യം: 94.9%

മറ്റുള്ളവ

∙ കുടുംബത്തിൽ പുകവലി ശീലമുള്ള ഒരാളെങ്കിലും: 16.2%

∙ രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന കുട്ടികൾ: 73.7%

∙ 2–4 പ്രായക്കാരിൽ പ്രീ സ്കൂളിൽ പോകുന്നത്: 54%

∙ മദ്യപിക്കുന്ന സ്ത്രീകൾ: 0.2%, പുരുഷന്മാർ: 19.9%

∙ പുകവലിക്കുന്ന സ്ത്രീകൾ: 2.2%, പുരുഷന്മാർ: 16.9%

∙ ജോലിയുള്ള സ്ത്രീകൾ: 22.8%, പുരുഷന്മാർ: 70.5%

∙ 15–19 പ്രായത്തിൽ ഗർഭിണിയായവർ: 2.4%

∙ ക്ഷയരോഗം: ലക്ഷത്തിൽ 463 പേർക്ക്

∙ വീട്ടിൽ ഒരാളെങ്കിലും ഇൻഷുറൻസ് ചെയ്യപ്പെട്ടത്: 57.8%

∙ കേരളത്തിലെ 61% സ്ത്രീകളും 62% പുരുഷന്മാരും ജീവിതത്തിൽ ഒരിക്കൽപോലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല.

∙ 65% പുരുഷന്മാർ ആഴ്ചയിലൊരിക്കലെങ്കിലും പത്ര–മാസികകൾ വായിക്കുന്നു; സ്ത്രീകൾ 58%.

∙ ടിവി കാണുന്ന സ്ത്രീകൾ 72%, പുരുഷന്മാർ 75%. പുരുഷന്മാരിൽ 41% തിയറ്ററിൽ പോയി സിനിമ കാണുന്നു.

∙ കേരളത്തിൽ 4.4% പേർ രക്തബന്ധമുള്ളവരുമായി വിവാഹം കഴിക്കുന്നു; ദേശീയതലത്തിലിത് 11%. ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ ഒരു ശതമാനത്തിൽ കൂടുതൽ പേർ സ്വന്തം അമ്മാവനെ വിവാഹം കഴിക്കുന്നു. കേരളത്തിൽ ഈ പ്രവണതയില്ല


Post a Comment

0 Comments