Flash News

6/recent/ticker-posts

അടിവസ്ത്രങ്ങള്‍ തുടര്‍ച്ചയായി മോഷണം:, ചെറിയ കുട്ടികൾ മുതല്‍ മുതിര്‍ന്നവർ വരെ 500 ഓളം അടിവസ്ത്രമാണ് യുവാവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്

Views

കിളിമാനൂർ : നാട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടര്‍ച്ചയായി മോഷണം പോകുന്നുവെന്ന പരാതി വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
കാണാതായത് അടിവസ്ത്രമായതിനാല്‍ പലരും പുറത്തു പറഞ്ഞില്ല. പോലിസ് സ്റ്റേഷനിലും പരാതി കൊടുക്കാന്‍ മടിച്ചു. ചെറിയ കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ വരെ അടിവസ്ത്രമാണ് മോഷ്ടിക്കുന്നത്.

ഒടുവില്‍ കള്ളനെ കണ്ടു നാട്ടുകാര്‍ ഞെട്ടി. അയല്‍ക്കാരനായ ഹരി എസ് ടിയാണ് ഈ ഷഡ്ഢി മോഷ്ടാവ്. ഏകദേശം 500 ഓളം അടിവസ്ത്രം ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണ്ടുകിട്ടി. വിസ്മയ ന്യൂസ് ആണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ കുളിക്കുമ്ബോള്‍ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടിഎന്നാണ് സ്ത്രീകളുടെ പരാതി.

അയല്‍വക്കത്തെ സ്ത്രീകള്‍ അയയില്‍ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കും. ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. കൊച്ചു കുട്ടികളുടെ മുതല്‍ പ്രായമായവരുടെ അടിസ്ത്രം ഇദ്ദേ​ഹം മോഷ്ടിക്കാറുണ്ട്. സംഭവം പുറത്തായതോടെ ഇയാള്‍ ഒളിവിലാണ്. ആളെ കണ്ടുകിട്ടിയാല്‍ കൗണ്‍സലിം​ഗിന് വിധേയമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.


Post a Comment

0 Comments