Flash News

6/recent/ticker-posts

കീഴടക്കിയത് 5,364 മീറ്റർ ഉയരം; ഈ പത്തുവയസുകാരി ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹക.

Views
ഒരു നേട്ടങ്ങൾക്കും പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പത്തുവയസുകാരി റിഥം മമാനിയ. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകരിൽ ഒരാളായിരിക്കുകയാണ് റിഥം. മുംബൈ സ്വദേശിയാണ് റിഥം. കുത്തനെയുള്ള ഭൂപ്രദേശം, ആലിപ്പഴം, മഞ്ഞ്, -10 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനില തുടങ്ങിയ എല്ലാ സാഹചര്യങ്ങളെയും അതിജീവിച്ചാണ് ഈ പത്തുവയസുകാരി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മെയ് 6 നാണ് സമുദ്രനിരപ്പിൽ നിന്ന് 5,364 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ക്യാമ്പിൽ എത്തിയപ്പോൾ 11 ദിവസത്തെ പര്യവേഷണം സമാപിച്ചു.

മലനിരകളോടുള്ള തന്റെ പ്രണയം അഞ്ച് വർഷം പഴക്കമുള്ളതാണെന്ന് റിഥത്തിന്റെ അമ്മ ഊർമി പറയുന്നു. ഇതിനുമുമ്പ് പല പർവ്വതങ്ങളും കയറിയിട്ടുണ്ടെങ്കിലും ഇതുപോലെ പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും അതിജീവിച്ച് ധൈര്യത്തോടെ റിഥം നടത്തിയ മറ്റൊരു ബേസ് ക്യാമ്പ് ട്രെക്കിംഗ് ഇല്ല എന്നും ഊർമി പറയുന്നു.

“ബേസ് ക്യാമ്പിൽ എത്തിയ ശേഷം, ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ തിരികെ വരുന്ന വഴിക്ക് ഹെലികോപ്റ്റർ എടുക്കാൻ തീരുമാനിച്ചു. പക്ഷേ താൻ ഇറങ്ങി നടക്കുമെനന്നായിരുന്നു റിഥയുടെ തീരുമാനം ഊർമി പറയുന്നു. നിശ്ചയ ദാർഢ്യവും ട്രെക്കിങ്ങിനോടുള്ള ഇഷ്ടവുമാണ് തന്നെ ഈ നേട്ടത്തിന് സഹായിച്ചത് എന്നും റിഥം പറയുന്നു. കാഠ്മണ്ഡു ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സതോരി അഡ്വഞ്ചേഴ്‌സ് സംഘടിപ്പിച്ച ടൂറിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് മാതാപിതാക്കളായ ഉർമിയും ഹർഷും ഒപ്പമുണ്ടായിരുന്നു.


Post a Comment

0 Comments