Flash News

6/recent/ticker-posts

വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

Views
കുഞ്ഞുങ്ങൾ നിഷ്കളങ്കരും
സമർഥരുമാണ്. പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കും. ഇന്ന് അങ്ങനെയൊരു ബാലനെയാണ് പരിചയപ്പെടുത്തുന്നത്. ഈ കൊവിഡ് കാലം നമുക്ക് ഒരുപാട് പാഠങ്ങൾ നൽകി. അതിജീവനത്തിന്റെ ത്യാഗത്തിന്റെ സ്നേഹത്തിന്റെയുമെല്ലാം ഒരു നൂറ് പാഠങ്ങൾ. ഈ ലോകത്തിന്റെ ഓരോരോ കോണിലായി പലരും ഒറ്റപെട്ടു. അതിജീവനം എളുപ്പമായിരുന്നില്ലെങ്കിൽ പോലും നമ്മൾ അതിജീവിച്ചു. പക്ഷെ കുട്ടികൾക്ക് ഒറ്റയ്ക്ക് ജീവിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച പതിമൂന്നുകാരനാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്


ഷാങ്ഹായിൽ ലോക്ഡൗൺ വീണതോടെയാണ് ബാലൻ വെട്ടിലായത്. 66 ദിവസമാണ് വീട്ടിൽ തനിച്ച് താമസിക്കേണ്ടി വന്നത്. എന്നാൽ മാതാപിതാക്കളെയും സോഷ്യൽ മീഡിയയിൽ ആളുകളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ ബാലൻ. എല്ലാ പണികളും ഒറ്റയ്ക്ക് ചെയ്താണ് ഈ പതിമൂന്ന് വയസുകാരൻ അതിജീവിച്ചത്. ഫെബ്രുവരി 28 നാണ് കുട്ടിയുടെ പിതാവിന്റെ ചികിത്സയ്ക്കായി മാതാപിതാക്കൾ ഷാങ്ഹായിലേക്ക് പോയത്. ഏപ്രിൽ അവസാനത്തോടെ മാത്രമേ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷാനിലുള്ള അവരുടെ വീട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നുളളു.

ഈ രണ്ട് മാസവും കുട്ടി വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായ ബാലൻ വീട്ടിലെ പണികൾ മാത്രമല്ല വീട്ടിലുണ്ടായിരുന്ന വളർത്തു മൃഗങ്ങളെയും പരിപാലിച്ചു. ആദ്യമാസം മാർച്ചിൽ ഓൺലൈൻ ഡെലിവറി വഴി അമ്മ ഫുഡ് എത്തിച്ചു നൽകിയെങ്കിലും ഏപ്രിലിൽ ലോക്ക്ഡൗൺ വീണത് വെല്ലുവിളിയായി. ഓൺലൈൻ സേവനങ്ങളെല്ലാം അവതാളത്തിലുമായി. മകനെ ഓർത്ത് മാതാപിതാക്കൾ ഏറെ വേവലാതി പെട്ടെങ്കിലും താൻ പാചകം ചെയ്ത് കഴിച്ചോളാം എന്നായിരുന്നു മകന്റെ മറുപടി. വാക്കുപോലെ തന്നെ പാചകം മാത്രമല്ല എല്ലാ കാര്യങ്ങളും അവൻ ഒറ്റയ്ക്ക് തന്നെ ചെയ്തു.

വളർത്തുമൃഗങ്ങളായ പൂച്ചയ്ക്കും പട്ടിയ്ക്കും ഭക്ഷണം നൽകി. ഒപ്പം അവരുടെ പാത്രവും സ്ഥലവും വൃത്തിയാക്കി. രണ്ടുപേരെയും കുളിപ്പിച്ചു. നായയെ നടക്കാൻ കൊണ്ടുപോയി. വീട് വൃത്തിയായി കൊണ്ടുനടക്കുന്നതിൽ മകൻ അൽപ്പം വീഴ്ചകൾ പറ്റിയെങ്കിലും അതൊരു പ്രശ്‌നമല്ലെന്നും ഈ പ്രായത്തിൽ അവൻ ചെയ്തത് അതിനേക്കാൾ വലിയ കാര്യമാണെന്നും അമ്മ പറഞ്ഞു.


Post a Comment

0 Comments