Flash News

6/recent/ticker-posts

കേരള മുഖ്യമന്ത്രി പിണറായിവിജയന്‌ ഇന്ന് 77 വയസ്‌

Views

24-05-1945

കേരള മുഖ്യമന്ത്രി പിണറായി
വിജയന്‌ ഇന്ന് 77 വയസ്‌



കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

കേരളത്തിൽ തുടർച്ചയായായി രണ്ടാം വട്ടം  ഒരു മുന്നണിയെ അധികാരത്തിൽ ഏറ്റി വീണ്ടും മുഖ്യമന്ത്രി ആയതിന്റെ റെക്കോർഡ്‌ ഇനി പിണറായി വിജയന്‌ സ്വന്തം . ..99 സീറ്റുകളുടെ ഭൂരിപക്ഷത്തിലധികാരത്തിൽ ഏറിയ രണ്ടാം ഇടതു മന്ത്രിസഭയിലും പിണറായി തന്നെ മുഖ്യമന്ത്രി. ആദ്യ വട്ടം 
 2016 മേയ് 16-ന് നടന്ന കേരളത്തിന്റെ പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ധർമ്മടം നിയമസഭാമണ്ഡത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച പിണറായി വിജയൻ എതിർ സ്ഥാനാർത്ഥിയായ ഐക്യ ജനാധിപത്യ മുന്നണിയുടെ മമ്പറം ദിവാകരനെ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. മേയ് 20-ന് പിണറായി വിജയനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പാർട്ടി പ്രഖ്യാപിച്ചു. 2016 മേയ് 25ന് ഇദ്ദേഹം അധികാരമേറ്റു. അങ്ങനെ, കേരളത്തിൽ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാകുന്ന വ്യക്തിയായി പിണറായി വിജയൻ. 

നിലവിൽ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.

1970-ൽ, 26മത്തെവയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പിൽ അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു. ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു..

ജീവിത രേഖ

കണ്ണൂർ ജില്ലയിലെ പിണറായിയിൽ തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ഇടത്തരം കർഷക കുടുംബത്തിൽ കെ. വിജയൻ എന്ന പിണറായി വിജയൻ 1945 മേയ് 24-ന്‌ ജനിച്ചു. കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. അമ്മയുടെ പതിനാലാമത്തെ കുട്ടിയായിരുന്നു.പതിനൊന്ന് പേർ മരിച്ചു പോയത്രേ.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ.

പിണറായി ശാരദാവിലാസം എൽപി സ്കൂളിലും, പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പിണറായിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായി.

*രാഷ്ട്രീയ പ്രവർത്തനം*

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂർ ജില്ലയിലാണ് പിണറായി വിജയൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ-യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു.

1967-ൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986-ൽ ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറിൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വർഷത്തോളമായി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു വരുന്നു. 2002-ൽ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു..പിന്നീട്‌ 2007 ഒക്ടോബർ 1-ന് പിണറായി വിജയനേ പോളിറ്റ് ബ്യൂറോയിൽ തിരിച്ചെടുത്തു.. 2012 ഫെബ്രുവരി 10-ന് ഇദ്ദേഹം വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.


കേരള മുഖ്യമന്ത്രി പിണറായി
വിജയന്‌ ഇന്ന് 77 വയസ്‌

2016 ധർമ്മടം നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം, എൽ.ഡി.എഫ് മമ്പറം ദിവാകരൻ

1996 പയ്യന്നൂർ നിയമസഭാമണ്ഡലം പിണറായി വിജയൻ Iസി.പി.ഐ.എം]], എൽ.ഡി.എഫ് 

1991 കൂത്തുപറമ്പ് നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

1977 കൂത്തുപറമ്പ് നിയമസഭാമണ്ഡലംy പിണറായി വിജയൻ സി.പി.ഐ.എം. 

1970 കൂത്തുപറമ്പ് നിയമസഭാമണ്ഡലം പിണറായി വിജയൻ സി.പി.ഐ.എം. 

ലാവ്‌ലിൻ കേസ്

1996 മുതൽ 1998 കാലഘട്ടത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോൾ, ലാവലിൻ കമ്പനിയുമായി നടന്ന സർക്കാർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടായി. ഇതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു . എന്നാൽ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭ സഭ അതിന് അനുമതി നിഷേധിച്ചെങ്കിലും അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്. ഗവായി അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു സിപിഐ(എം) ആരോപിച്ചിരുന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പിണറായി വിജയൻ ലാവലിൻ ഇടപാടിൽ സാമ്പത്തികലാഭം ഉണ്ടാക്കിയതിനു തെളിവ് ലഭിച്ചിട്ടില്ലന്ന് സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി.

തുടർന്ന് കേസിന്റെ വിചാരണ നടന്നിരുന്ന തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ പിണറായി വിജയൻ ഉൾപ്പെടെ ഏഴുപേർ വിടുതൽ ഹർജി സമർപ്പിച്ചു. അത് പരിഗണിച്ച കോടതി പിണറായി വിജയനെ കേസിൽ പ്രതിചേർത്ത് വിചാരണ തുടരാനുള്ള വസ്തുതകൾ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിൽ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും അഴിമതി, അധികാരദുർവിനിയോഗം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം തന്നെ നിലനിൽക്കില്ലെന്നും പ്രസ്താവിച്ചു.


Post a Comment

0 Comments