Flash News

6/recent/ticker-posts

യുഎഇ: ഷാർജയിലെ അപ്പാർട്ട്‌മെന്റിൽ വയോധികരായ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Views ഷാർജയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ ദമ്പതികൾ മരിച്ച സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. എഴുപത് വയസ്സോളം പ്രായമുള്ള ദമ്പതികളെ അൽ നബ്ബ പ്രദേശത്തെ മകന്റെ അപ്പാർട്ട്‌മെന്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മകൻ മരണവിവരം പോലീസിനെ അറിയിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘം അപ്പാർട്ട്മെന്റിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അൽ ഗാർബ് പോലീസ് സ്റ്റേഷനാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ദമ്പതികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്.


Post a Comment

0 Comments