Flash News

6/recent/ticker-posts

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും ; മരങ്ങള്‍ കടപുഴകി

Views

മലപ്പുറം : നൂറ് കണക്കിന് റബ്ബര്‍ മരങ്ങളും, അമ്ബതോളം ഇലക്‌ട്രിക് പോസ്റ്റുകളും നിലംപൊത്തി. വൈകുന്നേരം നാല് മണിക്കാണ് ശക്തമായ കാറ്റ് വീശിയത്. തുവ്വപ്പെറ്റയിലെ നെടുങ്ങാടന്‍ യൂസുഫിന്‍റെ അടുക്കളപ്പുരക്ക് മുകളില്‍ തെങ്ങ് വീണു.
കളപ്പാട്ടുമുണ്ടയിലെ പൊട്ടേക്കല്‍ മുഹമ്മദ് എന്ന മാനു, തൊട്ടടുത്ത കെടി ചേക്കുണ്ണി എന്നിവരുടെ അമ്ബതോളം റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ആലുങ്ങല്‍ അബുവിന്‍റെ തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവ മറിഞ്ഞുവീണു. പുലിവെട്ടി മജീദിന്‍റെ വീടിനുമുകളില്‍ തേക്ക് വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കളപ്പാട്ടുമുണ്ടയില്‍ വ്യാപകമായ തോതിലാണ് മരം വീണിട്ടുള്ളത്. പണിക്കൊള്ളി അബ്ദുല്ലയുടെ വീടിനുമുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കളപ്പാട്ടുമുണ്ടയില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇലക്‌ട്രിക് പോസ്റ്റ് പൊട്ടി വീണിട്ടുണ്ട്. അഞ്ചച്ചവിടി, പരിയങ്ങാട്, തുവ്വപ്പെറ്റ, പൂച്ചപ്പൊയില്‍ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്.
മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും ; മരങ്ങള്‍ കടപുഴകി
കനത്ത മഴയില്‍ തോടുകള്‍ നിറഞ്ഞൊഴുകുകയാണ്. റോഡുകളില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കരുവാരക്കുണ്ടില്‍ ഒലിപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു.



Post a Comment

0 Comments