Flash News

6/recent/ticker-posts

നാട്ടിലേക്ക് പണം അയക്കുന്നവർക്ക് സന്തോഷവാർത്ത : ഇന്ത്യൻ രൂപ വീണ്ടും താഴേക്ക്

Views

ദുബൈ : ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക് . യു.എ.ഇ ദിർഹമിന് ഇന്നലെ ലഭിച്ചത് 21.11 രൂപ . ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത് . കഴിഞ്ഞ ദിവസം 21.10 വരെ എത്തിയിരുന്നു . എന്നാൽ , പിന്നീട് ഇത് 21.02 ലേക്ക് താഴ് ന്നെങ്കിലും ഇന്നലെ വീണ്ടും ദിർഹമിൻറെ മൂല്യം ഉയർന്നു . ഓൺലൈൻ ബാങ്കിങ് വഴി പണം അയച്ചവർക്ക് ദിർഹമിന് 20.95 രൂപ വരെ ലഭിച്ചു . -പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയമാണിത് . എന്നാൽ , രൂപയുടെ മൂല്യം കഴിഞ്ഞയാഴ്ചയും ഇടിഞ്ഞതോടെ നല്ലൊരു ശതമാനം ആളുകളും പണം നാട്ടിൽ അയച്ചിരുന്നു . ശമ്പളം കിട്ടിയ സമയമായതിനാൽ പ്രവാസികൾ ഈ ആനുകൂല്യം മുതലെടുത്തിരുന്നു . എന്നൽ , മണി എക്സ്ചേഞ്ചുകളിൽ ഇപ്പോഴും തിരക്കിന് കുറവില്ല . കുറഞ്ഞ ഗൾഫ് കറൻസിയിൽ കൂടുതൽ രൂപ നാട്ടിലെത്തിക്കാൻ കഴിയും . നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുതീർക്കാനുള്ളവർക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക . മുഴുവൻ ഗൾഫ് കറൻസികളുടെയും മൂല്യം കുത്തനെ ഉയർന്നിട്ടുണ്ട് .




Post a Comment

0 Comments