Flash News

6/recent/ticker-posts

കോഴിക്കോട് ഭക്ഷ്യ വിഷബാധ: നൂറോളം പേര്‍ ആശുപത്രിയില്‍

Views
കോഴിക്കോട് ഭക്ഷ്യ വിഷബാധ: നൂറോളം പേര്‍ ആശുപത്രിയില്‍

പേരാമ്പ്ര: കായണ്ണയില്‍ നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം നൂറോളം പേര്‍ അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടി. വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഈ മാസം 7, 8 തീയതികളിലായിരുന്നു വിവാഹചടങ്ങുകള്‍. തലേ ദിവസം പങ്കെടുത്തവര്‍ക്കും വിവാഹ ദിവസം പങ്കെടുത്തവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. വെള്ളത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും കുട്ടികളാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.


Post a Comment

0 Comments