Flash News

6/recent/ticker-posts

അസാനിയില്‍ ആന്ധ്ര തീരത്ത് കനത്ത മഴ; വിമാന ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ;കനത്ത ജാ​ഗ്രത

Views മുംബൈ: അസാനി (asani)ചുഴലിക്കാറ്റ്(cyclone) നിലവിൽ മാച്ച്ലി പട്ടണത്തിന് 50 കിലോമീറ്ററിം കാക്കിനടയിൽ നിന്ന് 150 കിലോ മീറ്ററും ആണ്  .തീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. ആന്ധ്രാ തീരത്തിനു സമീപത്ത് നിന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം  തീരത്തേക്ക് പോകുംഇന്ന് രാത്രിയോടെ മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കാൻ ആണ് സാധ്യത

അസാനി ചുഴലിക്കാറ്റിന്റെ ഭാ​ഗമായി ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. വിശാഖപട്ടണം, വിജയവാ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതൽ സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിൻ സർവ്വീസുകൾ തൽക്കാലത്തേക്ക് വെട്ടിചുരുക്കുകയും ചെയ്തു. 

ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്. ആന്ധ്ര തീരത്ത് മണിക്കൂറില്‍ 75 മുതൽ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയേയും നാവികസേനയേയും ദുരന്തസാധ്യതാ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്

 അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം , എറണാകുളം , പാലക്കാട്, തൃശൂർ , മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ട്.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്.



Post a Comment

0 Comments