Flash News

6/recent/ticker-posts

പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍നിന്നും പിന്നോട്ടില്ല; സർക്കാരിന് ജനപിന്തുണ വർധിച്ചെന്ന് മുഖ്യമന്ത്രി

Views


തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷം സർക്കാരിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിച്ചു. സർക്കാരിനുള്ള ജനപിന്തുണ വർധിച്ചുവരികയാണ്. തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക ദിനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ലൈഫ് മിഷന്റെ ഭാഗമായി 2,95,006 വീടുകൾ പൂർത്തീകരിച്ചു നൽകിയിട്ടുണ്ട്. അടുത്ത മാസത്തോടെ അത് മൂന്ന് ലക്ഷമായി വർധിപ്പിക്കാനാകും എന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 2017 മുതൽ 2021 മാർച്ച് 31 വരെ ലൈഫ് പദ്ധതിയിൽ 2,62,131 വീടുകളാണ് പൂർത്തിയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ 32875 വീടുകളാണ് പൂർത്തിയാക്കിയത്.

20,750 ഓഫീസുകളിൽ കെ ഫോൺ കണക്ഷൻ നൽകി. 22,342 പേർക്ക് പിഎസ്‌സി വഴി നിയമനശുപാർശ നൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കെ ഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. അതിന്റെ ഭാഗമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ പുരോഗമിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽ പെട്ട നൂറ് കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments