Flash News

6/recent/ticker-posts

ഒരുലക്ഷത്തോളം കോർണിഷിയൻ പൂക്കൾകൊണ്ട് സർവകലാശാല; വിസ്മയിപ്പിച്ച് ഊട്ടി പുഷ്പമേള

Views ഒരുലക്ഷത്തോളം കോർണിഷിയൻ പൂക്കൾകൊണ്ട് സർവകലാശാല; വിസ്മയിപ്പിച്ച് ഊട്ടി പുഷ്പമേള


ഗ്യാലറികളും ഉദ്യാനവും പൂക്കൾകൊണ്ട് നിറഞ്ഞപ്പോൾ സന്ദർശകർക്ക് ഇമവെട്ടാതെ ആസ്വദിക്കാനുള്ള കാഴ്ചയായി. ഒരുലക്ഷത്തോളം കോർണിഷിയൻ പൂക്കൾകൊണ്ട് ഒരുക്കിയ കാർഷിക സർവകലാശാലയുടെ രൂപമാണ് മുഖ്യ ആകർഷണം.


ഊട്ടി: വർണാഭമായി തുടങ്ങിയ ഊട്ടി പുഷ്പമേള വെള്ളിയാഴ്ചരാവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. നാലുദിവസമായി ഊട്ടിയിൽ ഇടവിട്ട് അനുഭവപ്പെട്ട മഴ വെള്ളിയാഴ്ച മാറിനിന്നത് മേളയ്ക്ക് അനുഗ്രഹമായി.


രണ്ടുവർഷം കോവിഡ് കാരണം റദ്ദാക്കിയിരുന്ന പുഷ്പമേള ഈ വർഷം എല്ലാ സൗന്ദര്യത്തോടെയും ഒരുക്കുവാനായി വിനോദസഞ്ചാര വകുപ്പും ഹോർട്ടികൾച്ചർ വിഭാഗവും ആറുമാസം മുമ്പേ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.


ഗ്യാലറികളും ഉദ്യാനവും പൂക്കൾകൊണ്ട് നിറഞ്ഞപ്പോൾ സന്ദർശകർക്ക് ഇമവെട്ടാതെ ആസ്വദിക്കാനുള്ള കാഴ്ചയായി. ഒരുലക്ഷത്തോളം കോർണിഷിയൻ പൂക്കൾകൊണ്ട് ഒരുക്കിയ കാർഷിക സർവകലാശാലയുടെ രൂപമാണ് മുഖ്യ ആകർഷണം.


ഉദ്ഘാടനച്ചടങ്ങിൽ വനംമന്ത്രി കെ. രാമചന്ദ്രൻ, കൃഷിവകുപ്പ് മന്ത്രി എം.ആർ.കെ. പനീർശെൽവം, എ. രാജ എം.പി., ആർ. ഗണേഷ് എം.എൽ.എ., കളക്ടർ എസ്.വി. അമൃത് എന്നിവർ പങ്കെടുത്തു.


മേള നടക്കുന്ന സസ്യോദ്യാനത്തിലെത്താൻ നഗരം ചുറ്റി പാർക്ക് ആൻഡ് റൈഡ് ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. 124ാമത്തെ പുഷ്പമേളയാണ് ഇപ്പോൾ നടക്കുന്നത്. അഞ്ചുദിവസത്തെ മേള 24ന് സമാപിക്കും.



ഊട്ടി: വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച ചാറ്റൽമഴയെ അവഗണിച്ചും പുഷ്പമേള കാണാൻ സഞ്ചാരികൾ ഒഴുകിയെത്തി. മഴപെയ്തത് ഉദ്യാനത്തിലെ പുൽമൈതാനത്തിൽ ചേറും ചെളിയും ഉണ്ടായത് സഞ്ചാരികളെ ബുദ്ധിമുട്ടിച്ചു. എങ്കിലും പുഷ്പമേളയിൽ പൂക്കൾ കൊണ്ടൊരുക്കിയ രൂപങ്ങളുടെ മുന്നിൽനിന്ന് ഫോട്ടോയെടുക്കാൻ സഞ്ചാരികൾ മത്സരിക്കുന്നത് കാണാമായിരുന്നു.


🔰🔰🔰🔰🔰🔰🔰🔰


ഊട്ടി: ഹോർട്ടികൾച്ചർവിഭാഗം നേരിട്ട് നടത്തുന്ന മേളയിൽ സഞ്ചാരികൾക്ക് ഒരുക്കിയ പ്രവേശന നിരക്കിൽ ഏവർക്കും നിരാശ. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഇപ്പോൾ ഈടാക്കുന്നത്. ഇത് സഞ്ചാരികൾക്കിടയിൽ നിരാശ ഉളവാക്കിയിട്ടുണ്ട്. സസ്യോദ്യാനത്തിലെ പ്രവേശനഫീസ് ഇതുവരെ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആയിരുന്നു. പ്രവേശന നിരക്ക് ഉയർത്തിയത് പ്രാദേശിക നിവാസികളിൽനിന്നും പ്രധിഷേധം ഉയർത്തുന്നുണ്ട്.


Post a Comment

0 Comments