Flash News

6/recent/ticker-posts

പെരിന്തല്‍മണ്ണ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.ഏഴു പേര്‍ക്ക് പരിക്കേറ്റു

Views
പെരിന്തല്‍മണ്ണ : ദേശീയപാതയില്‍ അങ്ങാടിപ്പുറം ഓരാടം പാലത്ത് നിയന്ത്രണം വിട്ട് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു.ഏഴു പേര്‍ക്ക് പരിക്കേറ്റു.

പാലക്കാടു വടവന്നൂര്‍നിന്ന് കാസര്‍ക്കോടേക്ക് പോയ വാനാണ് ഞായറാഴ്ച രാവിലെ ആറരയോടെ അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലക്കല്‍ കുളമ്ബ് വീട്ടില്‍ - നാരായണന്‍ (70), ഭാര്യ - വസന്ത (57), മകന്‍ നന്ദു (17), ചന്ദ്രിക ( 40), വിജിത (19 ), സദീക്ഷ (1), ഡ്രൈവര്‍ വള്ളിക്കോട് സ്വദേശി പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ (19) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്


Post a Comment

0 Comments