Flash News

6/recent/ticker-posts

സ്വർണ്ണക്കടത്ത്:പ്രവാസികളേ ജാഗ്രത...!മരണക്കെണിയിൽ വീഴാതെ സൂക്ഷിക്കൂ....!

Views

മണ്ണാർക്കാട്: മണ്ണാർക്കാട് അഗളി സ്വദേശി അബ്ദുൽ ജലീലിൻ്റെ മരണ വാർത്ത ഏവരേയും ഞെട്ടിക്കുന്നതായിരുന്നല്ലൊ...
 ജിദ്ദയിൽ ഹൗസ് ഡ്രൈവർ  ആയി ജോലി ചെയ്യുന്ന  ജലീൽ രണ്ടര വർഷത്തിന് ശേഷം ലീവിന് നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് സ്വർണ കടത്ത് ഏജൻറിന്റെ കണ്ണ് മഞ്ഞളിക്കുന്ന വാഗ്ദാനത്തിൽ വലയിൽ വീണത്. 


അവർ പാക്ക് ചെയ്ത് നൽകുന്ന സ്വർണ്ണം നാട്ടിൽ എത്തിക്കാൻ തയ്യാറാണെങ്കിൽ 
40,000 ഇന്ത്യൻ രൂപയും എയർ ടിക്കറ്റും നൽകാമെന്നും, ഇനി അഥവാ
കസ്റ്റംസ്  പിടിക്കപ്പെട്ടാൽ കേസ് കൂടാതെ അവർ പുറത്തിറക്കുകയും ചെയ്യുമെന്ന് കേട്ടപ്പോൾ ജലീൽ തന്റെ പ്രാരാബ്ധ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തിയപ്പോൾ ലാഭമെന്ന് തോന്നിപ്പോയിരിക്കാം. 

മിക്ക പ്രവാസികളും ഇത്തരം ആനുകൂല്യങ്ങൾക്ക് മുമ്പിൽ പതറിപ്പോകും. കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോൾ  സ്വന്തം കുടുംബത്തിന്റെ ജീവിതച്ചരട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വാഗ്ദാനങ്ങൾക്ക് മുമ്പിൽ ഈ കള്ളകടത്തിന് മനസ്സില്ലാമനസ്സോടെ സമ്മതിക്കും. അതാണ്
ജലീലിനും സംഭവിച്ചത്. സ്വർണം കൊണ്ട് പോകാൻ സമ്മതമറിയിച്ചു.
ഇനിയാണ് പ്രവാസികൾ ചതിക്കുഴിയെ കുറിച്ച് പൂർണ്ണമായും മനസിലാക്കേണ്ടത്. ഇരയെ കിട്ടിക്കഴിഞ്ഞാൽ അവർ (ഏജന്റുമാർ) 'പണി' തുടങ്ങി.
സ്വർണ്ണം കൊണ്ട് പോകാൻ ആള് റെഡിയായിക്കഴിഞ്ഞാൽ സ്വർണ്ണവും ടിക്കറ്റും കൊടുത്ത ആൾ തന്നെ എയർ പോർട്ടിൽ കൊണ്ട് വിട്ടുകൊടുക്കുകയും 
എയർപോട്ടിൽ വെച്ച് ഈ പ്രവാസിയുടെ ഫോട്ടോ എടുക്കുകയും പാസ്പോർട്ട് ഫോട്ടോയും
എയർ ടിക്കറ്റ് ഫോട്ടോയുമടങ്ങിയ വിവരങ്ങൾ നാട്ടിലുള്ള  ആൾക്ക് ഏജൻ്റ് അയച്ച് കൊടുക്കും.
ജലീൽ അകപ്പെട്ടത് ഒരു വലിയ ചതിക്കുഴിയിലാണ്.   ഈ ഏജൻ്റ് യഥാർത്ഥ ഉടമസ്ഥർ അറിയാതെ  ക്വൊട്ടേഷൻ സംഘത്തിന്  വിവരങ്ങൾ കൈമാറി. ക്വൊട്ടേഷൻ സംഘമാകട്ടെ  യഥാർത്ഥ ഉടമസ്ഥരുടെ കയ്യിൽ പെടുന്നതിന് മുമ്പ് തന്നെ ജലീലിനെ അവരുടെ കൂടെ കൊണ്ട് പോയി.


 അവരാണ് യതാർത്ഥ ഉടമകളെന്ന് കരുതി  സ്വർണ്ണം കൈമാറുകയും ചെയ്തു. അതിന് ശേഷമാണ്  യഥാർത്ഥ ഉടമകൾ ജലീലിനെ പിടികൂടുന്നത്. ജലീൽ എല്ലാം തുറന്ന് പറഞ്ഞെങ്കിലും ആര് കേൾക്കാൻ... വ്യാജ ഉടമകൾ അത് തട്ടിയെടുത്തെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ...
അവർ മർദ്ധനം തുടങ്ങി. 

അവരുടെ കൈകാലുകൾക്കിടയിൽ ആ ജീവൻ ഞെരിഞ്ഞമർന്നു.
ഒടുവിൽ മരിക്കുമെന്ന  അവസ്ഥയിലായപ്പോൾ കള്ളക്കടത്ത് സംഘത്തിലെ യഹ്‌യ  എന്ന വ്യക്തി മൗലാന ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയാണുണ്ടായതെന്നാണ് പോപ്പുലർ ന്യൂസിന് ലഭിച്ച റിപ്പോർട്ട്. ജലീലിന് നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ നഷ്ടമായത് സ്വന്തം ജീവനും ജീവനേക്കാൾ സ്നേഹിച്ച കുടുംബവുമാണ്..!
   ഒരോ പ്രവാസിയും പാഠമുൾക്കൊള്ളേണ്ട വിഷയമാണിത്. സാമ്പത്തീക പ്രയാസങ്ങളിൽ ഇത്തരം ഏജന്റുമാരുടെ സാന്ത്വനവും തലോടലും ഏൽക്കാൻ നിന്ന് കൊടുക്കരുത്. വിദേശത്തേക്ക് പോകുന്നവരും നാട്ടിലേക്ക് വരുന്നവരും ആരെന്ത് 'പൊതി' തന്നാലും തുറന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം വാങ്ങുക. സ്വന്തം ഭാര്യാപിതാവിന്റെ കയ്യിൽ മയക്കുമരുന്ന് 'പാഴ്സലയച്ച് ' വർഷങ്ങളോളം വിദേശത്ത് ജയിൽവാസമനുഷ്ടിച്ച് ഒടുവിൽ ഹൃദയ വേദന താങ്ങാനാകാതെ ആ പ്രായം ചെന്ന പിതാവ് അവിടെ മരണത്തിന് കീഴങ്ങിയ വേദനാജനകമായ കഥ ഒരു പ്രവാസി പോപ്പുലർ ന്യൂസിനോട് പങ്കുവെച്ചു. ഇങ്ങനെ എത്രയെത്ര ചതികൾ..! നമ്മൾ അറിഞ്ഞും അറിയാതെയും നടക്കുന്നു. സ്വന്തമെന്നോ ബന്ധമെന്നോ ഇല്ല, അത്തരം കഴുകാൻമാർക്കിടയിൽ അകപ്പെടാതിരിക്കട്ടെ എന്ന് ഓരോ പ്രവാസിക്കും വേണ്ടി പോപ്പുലർ ന്യൂസ് പ്രാർത്ഥിക്കുന്നു.
സ്വർണ്ണക്കടത്തിന്റെ പേരിൽ മാത്രമല്ല മയക്കുമരുന്ന് പോലുള്ള വ ആയാലും പ്രവാസികളേ ജാഗ്രത...!
മരണക്കെണിയിൽ വീഴാതെ സൂക്ഷിക്കൂ....!
നിങ്ങളെ പ്രതീക്ഷിച്ച് കഴിയുന്ന നിരവധി കുടുംബമുണ്ടിവിടെ...!


Post a Comment

0 Comments