Flash News

6/recent/ticker-posts

മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യു.പി. സര്‍ക്കാര്‍

Views ലഖ്നൗ: മദ്രസകളിൽ ക്ലാസ് ആരംഭിക്കുംമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ക്ലാസ് ആരംഭിക്കുംമുമ്പ് എല്ലാ വിദ്യാർഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തർപ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഉത്തരവിറക്കിയത്.

മാർച്ച് 24ന് ചേർന്ന ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിൽ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നു. മേയ് 9-ന് ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചു. ഇതോടെ ഇന്ന് (മേയ് 12) മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമാണ്. നേരത്തേ തുടർന്നിരുന്ന മതപരമായ പ്രാർഥനക്കൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവ്.


Post a Comment

0 Comments