Flash News

6/recent/ticker-posts

തെരുവ് നായയുടെ കടിയേറ്റ അഞ്ചാം ക്ലാസുകാരൻ മരിച്ചു

Views
മലപ്പുറം: തെരുവ് നായ കടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന അഞ്ചാംക്ലാസുകാരന്‍ മരിച്ചു. മലപ്പുറം ചേലേമ്പ്ര കോണത്തും പുറായി താമസിക്കുന്ന കൊടമ്പാടന്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ (റിഫു 12 ) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തു.
അടുത്ത കുത്തിവെപ്പ് എടുത്തപ്പോള്‍ ഛർദ്ദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു. റാനിയയാണ് അമ്മ. സഹോദരി: ഫില്‍സാ ഫാത്തിമ. ചേലുപ്പാടം എ.എം.എം.എ.എം യു.പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു മുഹമ്മദ് റസാൻ.



Post a Comment

0 Comments