Flash News

6/recent/ticker-posts

മമ്പീതി മർകസ് വാർഷികവും സി.എം.ആണ്ടുനേർച്ചയും പ്രൗഢമായി.

Views

വേങ്ങര : മമ്പീതി മർകസ് വാർഷികവും സി.എം.ആണ്ടുനേർച്ചക്കും ഇന്നലെ കൊടിയേറി.സയ്യിദ് ജലാലുദ്ധീൻ ജിലാനി വൈലത്തൂർ പതാക ഉയർത്തി.

     സുന്നി മുഹമ്മദ്‌ കുട്ടി മുസ്ലിയാർ,അബ്ദുൽ ഖാദിർ അഹ്സനി മമ്പിതി,ഒ,കെ അലി ഹസൻ മുസ്‌ലിയാർ,ഹാരിസ് അഹ്സനി,ഹുസൈൻ സഖാഫി,പി.അബൂബക്കർ ഹാജി,കെ.ടി.അബ്ദുറഹ്മാൻ ഹാജി,എം.പി.അബു,വി.ടി.റസാഖ്, പി. അബ്ദുറഹ്മാൻ സംബന്ധിച്ചു.

       വൈകീട്ട് നടന്ന സംഗമത്തിൽ അബ്ദുൽ ഖാദിർ അഹ്സനി മതപ്രഭാഷണം നടത്തി.ഇന്ന് രാവിലെ 10:00 മണിക്ക് മൗലീദ് പാരായണത്തോടെ തുടങ്ങി .സമസ്ത പ്രസിഡന്റ്‌ ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. 

       കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തിയെന്നും ഇന്നത്തെ സമൂഹത്തിന് നല്ല മുതൽ കൂട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണമെന്ന് പരിപാടിയിൽ പങ്കെടുത്ത വർ പോപ്പുലർ ന്യൂസിനോട് പറഞ്ഞു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ ബായാർ നേതൃത്വം നൽകി .ഉച്ചക്ക് ഒരു മണിക്ക്  അന്നദാനം നടക്കുന്നതാണെന്ന് ഭാരവാഹികൾ പോപ്പുലർ ന്യൂസിനെ അറിയിച്ചു.

     ഊരകം അബ്ദുറഹ്മാൻ സഖാഫി പി.കെ എം.സഖാഫി ഇരിങ്ങല്ലൂർ,അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി,ഇബ്രാഹിം ബാഖഫി മേൽമുറി,ഇബ്രാഹിം ബാഖഫി വെങ്കുളം സംബന്ധിച്ചു .


Post a Comment

0 Comments