Flash News

6/recent/ticker-posts

യുഎഇയിലെ താമസക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Views യുഎഇയിലെ താമസ സ്ഥലങ്ങളിലെ കെട്ടിടങ്ങളിലുണ്ടായ അഗ്നിബാധയിൽ കഴിഞ്ഞവർഷം 9 പേരുടെ ജീവൻ നഷട്മായി. 2,000ൽ ഏറെ അപകടങ്ങളിൽ 18 അഗ്നിശമന ഉദ്യോഗസ്ഥരടക്കം 89 പേർക്കു പരിക്കേറ്റു. താമസകേന്ദ്രങ്ങളിലെ അഗ്നിബാധയിൽ മുൻ വർഷത്തേക്കാൾ 8.4% വർധന രേഖപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വലിയ വലിയ കെട്ടിടങ്ങൾ പണിത് അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ റെൻ്റിന് താമസമാക്കാൻ പോകുന്നവരോ ആണ് നിങ്ങളെങ്കിൽ കെട്ടിടത്തോടൊപ്പം താമസക്കാരും ‘സ്മാർട്’ ആയാൽ കുറച്ച് ദുരന്തങ്ങൾ ഒഴിവാക്കാം. റിപ്പോർട്ടുകളനുസരിച്ച് കഴിഞ്ഞവർഷം 2,090 ഉം, 2020ൽ 1,968 തീപിടിത്ത കേസുകളാണുണ്ടായത്.

കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് അബുദാബി 775, ദുബായ് 364, അജ്മാൻ 304, ഷാർജ 293, ഫുജൈറ 149, റാസൽഖൈമ 145, ഉമ്മുൽഖുവൈൻ 60 എന്നിങ്ങനെയാണ് അപകട നിരക്ക്. ഇതിൽ 44% അപകടങ്ങളും ഗുരുതരമല്ല. അപകടങ്ങളുടെ പ്രധാനമായ കാരണം താമസക്കാരുടെ അശ്രദ്ധയാണ്. വേനൽകാലത്ത് നിസാരമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി മുതൽ അറ്റകുറ്റപ്പണി നടത്താത്ത വൈദ്യുതോപകരണങ്ങൾ വരെ അപകടകാരികളായി പലയിടത്തും കാണാറുണ്ട്. കെട്ടിടങ്ങളിൽ ഒരുവിധം സ്മാർട് സംവിധാനങ്ങൾ കൊണ്ട് വന്നാൽ പല അപകടങ്ങളെയും ഒരു വിധം തടയാനാകുമെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.

കഴിഞ്ഞവർഷം എമിറേറ്റിൽ തീപിടുത്ത മരണമുണ്ടായില്ല. ഏറ്റവും ശാസ്ത്രീയ പരിശീലനമാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതെന്ന് ഡയറക്ടർ ജനറൽ സമി ഖാമിസ് അൽ നഖ്ബി പറഞ്ഞു. ഏതേലും കാരണവശാൽ അപകടം സംഭവിച്ചാൽ 4 മിനിറ്റിനകം സഹായമെത്തും.

കെട്ടിടങ്ങളിൽ താമസിക്കുന്നവരും പുതിയ സംവിധാനങ്ങലിലേക്ക് മാറി സുരക്ഷിതാരവണം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

എല്ലാ എമിറേറ്റുകളിലും തീപിടുത്തംതടയാൻ ഹസൻതുക് സ്മാർട് സംവിധാനം ഒരുക്കുന്നുണ്ട്ഇതുകൂടാതെ ഷാർജയിൽ അമാൻ സംവിധാനവുമുണ്ട്. അഗ്നിബാധയുടെ സൂചന ലഭിക്കുമ്പോഴേ സിവിൽ ഡിഫൻസിലും സുരക്ഷാ ചുമതലയുള്ള സനദ് കേന്ദ്രത്തിലും മുന്നറിയിപ്പ് ലഭിക്കും.

പുതിയ കെട്ടിടങ്ങളിൽ മാത്രമല്ല പഴയ കെട്ടിടങ്ങളിലും ഈ സംവിധാനം നിർബന്ധമാണ്. സിവിൽ ഡിഫൻസ് യൂണിറ്റുകൾക്കു വിവരം നൽകുകയും നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യും.

സ്മോക് ഡിറ്റക്ടറുകൾ, ഫയർ അലാമുകൾ എന്നിവയോടു കൂടിയ സംവിധാനത്തിനു താമസക്കാർക്ക് മുന്നറിയിപ്പ് നൽകാനും കഴിയും. അപകടമുണ്ടായ സ്ഥലം, അപകട വ്യാപ്തി, എത്താനുള്ള എളുപ്പവഴി എന്നിവ കൃത്യമായി നിർണയിക്കാനും അടുത്തുള്ള സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുടെ സേവനം ഏകോപിപ്പിക്കാനും കഴിയും. ലിഫ്റ്റുകൾ, സ്റ്റെയർകെയ്സ്, വരാന്ത, ചുറ്റുപാടുകൾ എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.

രക്ഷാപ്രവർത്ത വേളയിൽ ഡ്രോണുകൾ വലിയ പങ്കുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മനുഷ്യർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രോണുകളെത്തി അവിടുത്തെ ദൃശ്യങ്ങൾ അധികൃതർക്ക് ലഭിക്കും.

കെട്ടിടങ്ങളിൽ ഉണ്ടാകുന്ന ചെറിയ അറ്റകുറ്റ പണികൾ പോലും നീട്ടിവെക്കരുത്. ഉദാഹരണത്തിന് അറ്റകുറ്റപ്പണി നടത്താത്ത ശീതീകരണികൾ, നിലവാരമില്ലാത്ത വയറിങ്, വ്യാജ വൈദ്യുതോപകരണങ്ങൾ, പാചക വാതകച്ചോർച്ച എന്നിവ അപകടമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു

നിസാരമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നു തീപടർന്നു കെട്ടിടം കത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

∙അനുവദനീയമായതിലും കൂടുതൽ പേർ താമസിക്കുന്നയിടങ്ങളിൽ പ്രത്യേക വയറിങ് നടത്തി അമിതമായി വൈദ്യുതി ഉപയോഗിക്കുന്നത് തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

∙ അഗ്നിപ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണം. കേടായവ ഉടൻ മാറ്റി പുതിയതു സ്ഥാപിക്കുക.

താമസകേന്ദ്രങ്ങളുടെ പടികളിലും നടവഴികളിലും സൈക്കിളോ മറ്റു സാധനങ്ങളോ വയ്ക്കാതിരിക്കുക. അപകട സമയത്തെ രക്ഷാ പ്രവർത്തനത്തെ ബാധിക്കും

അടുക്കളയിലെ അശ്രദ്ധ

∙ സൂര്യപ്രകാശം നേരിട്ടു പതിക്കുന്നതോ ചൂട് തട്ടാൻ സാധ്യതയുള്ളതോ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ വെക്കരുത്.

സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബർ ട്യൂബ്, വാൽവ് തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിച്ച് വാതകച്ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തണം.

∙ പാചകം കഴിഞ്ഞാൽ ഗ്യാസ് റഗുലേറ്റർ ഓഫ് ചെയ്യാം

 സിലിണ്ടറിന് കേടുപാടുണ്ടോയെന്നു പരിശോധിക്കണം.

. ഒന്നിലേറെ സിലിണ്ടറുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല.

∙തീപിടിത്ത സാധ്യതയുള്ള ഉൽപന്നങ്ങൾ, സ്വിച്ചുകൾ സിലിണ്ടറിന് സമീപം വെക്കരുത്.




Post a Comment

0 Comments