Flash News

6/recent/ticker-posts

നിങ്ങൾ വേങ്ങരയിലുടെ ആണോ സഞ്ചരിക്കുന്നത്

Views
വേങ്ങര: വേങ്ങര ബദ്റിയ്യ മസ്ജിദ് പരിസരം മുതൽ താഴെ അങ്ങാടി വരെ ആകെ രണ്ട് കിലോമീറ്റർ തികയില്ല. എങ്കിലും ഇതു വഴിയുള്ള തിരക്ക് കാണുമ്പോൾ അങ്ങാടിപ്പുറം റെയിവേ ഗേറ്റ് അടച്ചിട്ട പോലെ കാത്തിരിപ്പാണ്. യാത്രക്കാരുടെ ദയനീയത ഇനി ആരെ അറിയിക്കാനാണ്.

രാവിലെ വരുന്ന ഹോംഗാർഡ് ഉച്ച കഴിഞ്ഞ് മടങ്ങും. വൈകുന്നേരത്തോടെ വാഹനങ്ങളും കച്ചവടക്കാരും ഷോപ്പിങ്ങിനിറങ്ങിയവരും വിദ്യാർത്ഥികളും മറ്റു ജീവനക്കാരും തിങ്ങി നിറയുമ്പോൾ വേങ്ങര യതാർത്ഥത്തിൽ വീർപ്പ് മുട്ടുകയാണ്. ഇതിനെല്ലാം പുറമെ മഴ കൂടി എത്തിയതോടെ മിന്നലേറ്റവനെ പാമ്പ് കടിച്ച അവസ്ഥയാണ്.

വേങ്ങര ഇനി നന്നാവില്ലേ ...?! എല്ലായിടത്തും നാട് പുരോഗമിച്ച വാർത്തയാണ് കേൾക്കുന്നതും കാണുന്നതും ... വേങ്ങരക്ക് മാത്രം ഇനിയും പുരോഗമനം സ്വപ്നമായിരിക്കുമോ ..?!
അധികാരികൾ കണ്ണ് തുറന്നാൽ തീരാറുന്ന പ്രശ്നമേയുള്ളൂ ...

 കടകളിലെത്തുന്നവരും മറ്റും റോഡിനോട് ചേർന്ന് തോന്നും വിധം വാഹനം പാർക്ക് ചെയ്യുന്നു. ഇതിന് അധികാരികൾ നടപടി കൈകൊള്ളുക,


 തെരുവോരക്കച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നിശ്ചയിക്കുക, വലിയ വാഹനങ്ങൾ ഈ കുരുക്കനുഭവപ്പെടുന്ന ഭാഗങ്ങളിൽ വെച്ച് തിരിച്ച് പോകാൻ ശ്രമിക്കുമ്പോഴും ചെറു റോഡുകളിൽ നിന്ന് നിയന്ത്രണമില്ലാതെ വാഹനം വരുന്നതും പോകുന്നതും നിയന്ത്രിക്കുക,

ട്രാഫിക് നിയന്ത്രണത്തിന് ഒരിക്കലും ഇവിടെ ഒരാളെ കൊണ്ടാകില്ല. രാവിലെ മാത്രമല്ല, വൈകുന്നേരവും ഇവിടെ ആളെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളിൽ അധികാരികൾ കാര്യമായ മാർഗ്ഗരേഖ തയ്യാറാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പലതവണയായി ഗതാഗതക്കുരുക്കിനെ സംബന്ധിച്ച് പോപ്പുലർ ന്യൂസ് മുറവിളി കൂട്ടിയതാണ്. "എന്നിട്ടുമെന്തേ നമ്മുടെ വേങ്ങര മാത്രം നന്നാവാത്തത്....?!"


Post a Comment

0 Comments