രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്ക് ദിവസം ഡയസ്നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദേശമുണ്ടായിരുന്നുവെങ്കിലും കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം 5ന് പണിമുടക്കിയ ജീവനക്കാരുടെ വേതനവും പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു
പണിമുടക്കിയ ജീവനക്കാരുടെ കണക്ക് കോർപറേഷൻ എടുത്തു തുടങ്ങിയിട്ടുണ്ട്. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാകാത്തവർക്കും വൈകി എത്തിയവർക്കുമെതിരെ നടപടിയുണ്ടാകും. ജോലിക്കെത്താത്തവരുടെ പട്ടിക തിങ്കളാഴ്ച തന്നെ സമർപ്പിക്കാനാണ് നിർദേശം.
0 Comments