Flash News

6/recent/ticker-posts

മർകസ്: സയ്യിദ് അലി ബാഫഖിയും കാന്തപുരവും വീണ്ടും സാരഥികൾ

Views കോഴിക്കോട് : മർകസു സ്സഖാഫതി സുന്നിയ്യ 2022-2025 വർഷത്തേക്കുള്ള കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 41 അംഗ കമ്മിറ്റിയുടെ ഭാരവാഹികളായി സയ്യിദ് അലി ബാഫഖി തങ്ങളെ പ്രസിഡന്റായും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയായും, എ പി അബ്ദുൽ കരീം ഹാജിയെ ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ. 

സെക്രട്ടറിമാർ: സി മുഹമ്മദ് ഫൈസി, ഡോ എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി മൂസ ഹാജി. കാമിൽ ഇജ്തിമാഇൽ നടന്ന ജനറൽബോഡി യോഗത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡോ. എ പി അബ്ദുൽഹകീം അസ്ഹരി റിപ്പോർട്ട് അവതരിപ്പിച്ചു. മർകസ് 45 വർഷം പിന്നിട്ടതോടനുബന്ധിച്ച് വിദ്യാഭ്യാസ-ജീവകാരുണ്യ-സാമൂഹ്യക്ഷേമ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും അതിനായി ഒരു പഞ്ചവത്സര പദ്ധതി ആവിഷ്കരിക്കുന്നതിനും യോഗം തീരുമാനിച്ചു. 


Post a Comment

0 Comments