Views
ദുബായ് : 2022 ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍(petrol,diesel rate) യുഎഇ ഇന്ധന വില കമ്മിറ്റി (uae fuel) പ്രഖ്യാപിച്ചു. ജൂണ്‍ 1 മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 4.15 ദിര്‍ഹം നല്‍കണം. മെയ് മാസം ഇതിന് 3.66 ദിര്‍ഹവുമായിരുന്നു.
മെയ് മാസത്തില്‍ 3.55 ദിര്‍ഹം നല്‍കിയിരുന്ന സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് ഈ മാസം 4.03 ദിര്‍ഹം ഈടാക്കും. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.96 ദിര്‍ഹമാണ്, കഴിഞ്ഞ മാസം ഒരു ലിറ്ററിന് 3.48 ദിര്‍ഹമായിരുന്നു. അതേസമയം ഡീസലിന് മെയ് മാസത്തിലെ 4.08 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4.14 ദിര്‍ഹമായിരിക്കും ഈടാക്കുക.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...
0 Comments