Flash News

6/recent/ticker-posts

ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമാക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

Views


ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി. ശബ്ദനിയന്ത്രണം കർശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

ഉത്സവ പറമ്പുകളിൽ ഉൾപ്പെടെയുള്ള മതചടങ്ങുകളിൽ ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവിൽ രാത്രി 10 മുതൽ ആറ് മണി വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. 2020ൽ വന്ന ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറയുന്നു.



Post a Comment

0 Comments