Flash News

6/recent/ticker-posts

ചേറൂർ പി പി ടി എം ആർട്സ് &സയൻസ് കോളേജിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ബിൽഡിംഗ്‌ ഉദ്ഘാടനം ചെയ്തു.

Views

ചേറൂർ : ചേറൂർ പി  പി ടി   എം യതീം ഖാനക്ക് കീഴിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ അഫ്‌ലിയേഷനോട്  കൂടിയ സർക്കാർ അംഗീകൃത കാര്യാലയം  പി പി ടി എം ആർട്സ് &സയൻസ് കോളേജ് മികച്ച നിലവാരത്തോടെ ഒരു പതിറ്റാണ്ട് പൂർത്തിക്കാരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ മികവാർന്ന അക്കാദമിക് പ്രവർത്തനങ്ങൾ പൂർവോപരി കാര്യക്ഷമമാകുന്നതിന്  പി പി ടി എം യതീം ഖാന സമുച്ചയത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ബിൽഡിങ് ഉദ്ഘാടനം ഇന്ന് (2022 മെയ്‌ 20 -വെള്ളി) സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പരിപാടിയിൽ   ചെയർമാൻ  എം എം കുട്ടിമൗലവി അധ്യക്ഷ സ്ഥാനം വഹിച്ചു. ബഹു :കേരള കായിക വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌ ഉദ്ഘാടനം ബഹു : പി കെ കുഞ്ഞാലികുട്ടി എം എൽ എ യും  സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ലൈബ്രറി ഉദ്ഘാടനം ഡോ : എം പി അബ്ദുസമദ് സമാദാനിയും നിർവഹിച്ചു. കൂടാതെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ സെമിനാർ ഹാൾ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം  പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളും നിർവഹിച്ചു.പി പി ടി എം  യതീം ഖാന 
മാനേജർ എം കെ സൈനുദ്ധീൻ പരിപാടിയുടെ റിപ്പോർട്ട്‌ സമർപ്പിച്ചു.




Post a Comment

0 Comments