Flash News

6/recent/ticker-posts

പൊന്മുണ്ടം കാവപ്പുര : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു വിദ്യാർഥിനി മരണപ്പെട്ടു

Views

മലപ്പുറം : പൊന്മുണ്ടം കാവപ്പുരക്ക് സമീപം രാത്രി 12:30ഓടെ ആയിരുന്നു  അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങവേ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. 


6 അംഗ കുടുബം സഞ്ചരിച്ച ഓട്ടോയാണ് മറിഞ്ഞത് അച്ഛനും അമ്മയും നാല് മക്കളും ആണ് അപകട സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്നത് 5 പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15 വയസ്സ്) ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയില്‍.


Post a Comment

0 Comments