Flash News

6/recent/ticker-posts

"സ്‌കൂളില്‍ വര്‍ഷങ്ങളായി പീഡനം നടന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു": പി.സതീദേവി

Views
മലപ്പുറം: മലപ്പുറം സെന്റ് ജമ്മാസ് സ്കൂൾ അധ്യാപകനും സിപിഐഎം കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ശശികുമാറിനെതിരെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ശശികുമാറിനെതിരായ പരാതി ചര്‍ച്ചയായതിന് പിന്നാലെ സ്‌കൂളിനെതിരെയും അന്വേഷണം നീണ്ട പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചത്. സ്‌കൂളില്‍ വര്‍ഷങ്ങളായി പീഡനം നടന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും പി സതീദേവി പറഞ്ഞു.


Post a Comment

0 Comments