Flash News

6/recent/ticker-posts

ഡോ. ജോ ജോസഫ് അല്ലാതെ എൽഡിഎഫിന് മറ്റൊരു ഓപ്ഷൻ തൃക്കാക്കരയിലില്ല: മന്ത്രി പി.രാജീവ്

Views


എൽഡിഎഫിന്റെ 100-ാമത്തെ എം.എൽ.എയായി ഡോ. ജോ ജോസഫ് നിയമസഭയിലെത്തുമെന്ന് ജോസ് കെ മാണി എം.പി. സഭ ആത്മീയ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും അവരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. തൃക്കാക്കരയിൽ യുഡിഎഫ് പകച്ചു നിൽക്കുകയാണെന്നും അത് അവരുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ എഎപിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രൊഫഷണലുകൾ രാഷ്ട്രീയത്തിലെത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്. ഡോ. ജോ ജോസഫ് അല്ലാതെ എൽഡിഎഫിന് മറ്റൊരു ഓപ്ഷൻ തൃക്കാക്കരയിലില്ലെന്നും മന്ത്രി പറഞ്ഞു.



Post a Comment

0 Comments