പരപ്പനങ്ങാടി : വീരമൃത്യു വരിച്ച സൈനികൻ ഹവിൽദാർ മുഹമ്മദ് ഷൈജലിൻ്റെ മൃതദേഹം നാളെ 29/5/22 ഞായറാഴ്ച 10.10 AM ന് കരിപ്പൂർ എയർപോർട്ടിൽ എത്തിച്ചേരും.തുടർന്ന് 11.30 മുതൽ തിരൂരങ്ങാടി യത്തീംഖാനയിലും 2.PM ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് സൗകര്യപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെ അങ്ങാടി മൊഹിയുദ്ദീൻ ജുമാമസ്ജിദിൽ വൈകീട്ട് 3 മണിയോടെ കബറടക്കം ചെയ്യുന്നതാണ്.
തിരുരങ്ങാടി യത്തീംഖാന, പരപ്പനങ്ങാടി എസ്എൻഎംഎച്ച്എസ്, അങ്ങാടി മൊഹിയുദ്ദീൻ പള്ളി എന്നിവിടങ്ങളിൽ മയ്യിത്ത് നമസ്കാരത്തിന് സൗകര്യം ഉണ്ടായിരിക്കും
0 Comments