Flash News

6/recent/ticker-posts

കൂരിയാട് ബിൽഡിങ്ങിന്റെ മതിലും സംരക്ഷണഭിത്തിയും പുഴയിലേക്ക് ഇടിഞ്ഞ് വീണു

Views

 വേങ്ങര : കൂരിയാട്  പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും പുഴയുടെ സംരക്ഷണ ഭിത്തിയും തകർന്ന് വീണു. ഇന്ന് രാവിലെ 8:00 മണിയോടെയാണ് . 15 മീറ്ററോളം നീളത്തിൽ പുഴയിലേക്ക് ഇടിഞ്ഞു വീണത്. ആളപായമില്ല,
 ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംങിന്റെ പിറകിലെ മതിലും പുഴ സംരക്ഷണഭിത്തിയുമാണ് ഇടിഞ്ഞത്.ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ് ഇവിടെ. 

രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് തന്നെ ദുരന്തം ഒഴിവായി.
 ബാക്കികയം ഷട്ടർ തുറന്നതിനാൽ കടലുണ്ടി പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയിട്ടുണ്ട്.



Post a Comment

0 Comments