Flash News

6/recent/ticker-posts

പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Views
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി. ജോർജ് തിരുവനന്തപുരം എ.ആർ ക്യാമ്പിൽ. രാവിലെ ഏഴിന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായിരുന്നു പോലീസിന്‍റെ ആദ്യ തീരുമാനം. എന്നാൽ മജിസ്ട്രേറ്റിന്‍റെ അസൗകര്യം മൂലം തീരുമാനം മാറ്റുകയായിരുന്നു. നേരത്തെ അസി.പബ്ലിക് പ്രോസിക്യൂട്ടറുമായി പോലീസ് കൂടിയാലോചന നടത്തിയിരുന്നു.

നാടകീയ രംഗങ്ങൾക്കൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് എസിപി വഞ്ചിയൂരിലെ മജിസ്ട്രേറ്റിന്‍റെ വസതിയിൽ എത്തുകയും താൽക്കാലം പി.സി. ജോർജിനെ ഹാജരാകുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ വസതിയിൽ ഉണ്ടായിരുന്ന കോടതി ഉദ്യോഗസ്ഥർ മടങ്ങി. ചില നടപടികൾ കൂടി പൂർത്തിയാക്കാൻ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി. ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments