Flash News

6/recent/ticker-posts

അര്‍ജന്റീനയും ഇറ്റലിയും തമ്മിലുള്ള മത്സരം 'ഫൈനലിസിമ' വ്യാഴാഴ്ച രാത്രി ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടക്കും

Views
കോപ്പാ അമേരിക്ക ചാമ്ബ്യന്മരായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിലുള്ള മത്സരം 'ഫൈനലിസിമ' വ്യാഴാഴ്ച രാത്രി ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടക്കും.ഫിഫയുടെ അംഗീകാരത്തോടെയാണ് മത്സരം. പുലര്‍ച്ചെ 12.15-നാണ് മത്സരം.
ലയണല്‍ മെസ്സിയും ഡി മരിയയും റോഡ്രഗസും ലൗട്ടാറോ മാര്‍ട്ടിനസും ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ഒന്നാം നിര ടീമാണ് ഫൈനലിസിമയില്‍ ഇറങ്ങുന്നത്. ലോക കപ്പിന് മുമ്ബ് നടക്കുന്ന ഏറ്റവും പ്രധാന മത്സരത്തില്‍ വിജയത്തില്‍ കവിഞ്ഞ് അര്‍ജന്റീന ലക്ഷ്യം വക്കുന്നില്ല. കോപ്പാ അമേരിക്ക ടൂര്‍ണമെന്റ് വിജയത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരത്തിലും മികച്ച പ്രകടനമാണ് മെസ്സിയും സംഘവും നടത്തിയത്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണെങ്കിലും അര്‍ജന്റീനക്കായി കിരീടങ്ങള്‍ നേടാന്‍ മെസ്സിക്കാകുന്നില്ലന്ന വിമര്‍ശനങ്ങള്‍ ശക്തമായപ്പോഴാണ് കോപ്പയിലെ വിജയം. ചിരവൈരികളായ ബ്രസീലിനെ ഏക പക്ഷീയമായി ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന വിജയം നേടിയത്.



എന്നാല്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ യൂറോപ്പിലെ ടീമുകളെ അപേക്ഷിച്ച മികച്ച ഫുട്‌ബോള്‍ കളിക്കുന്നില്ലന്ന ഫ്രഞ്ച് താരം എംബപ്പേയുടെ വിലയിരുത്തലിന്റെ പശ്ചാത്തലിലാണ് ഇരു ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള മത്സരം. അതിനാല്‍ ലാറ്റിനമേരിക്കക്ക് പുറത്ത് കപ്പ് നേടാനുള്ള അവസരമാണ് മെസ്സിക്ക് മുന്നിലുള്ളത്.
അതേസമയം ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ പോയ മാന്‍ഞ്ചീനിയും സംഘത്തിനും ഫൈനലിസിമ വിജയിക്കേണ്ടത് അഭിമാനപ്പോരാട്ടമാണ്. ഇംഗ്ലണ്ടിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇറ്റലി യൂറോ കപ്പില്‍ ജേതാക്കളായത്. ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്ന ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയേ ചെല്ലീനിക്ക വിജയത്തോടെ യാത്രയയപ്പ് നല്‍കാനുള്ള അവസരം കൂടിയാണ് ഇറ്റലിക്ക് മുന്നിലുള്ളത്.
കോപ്പാ അമേരിക്ക ചാമ്ബ്യന്മാരും യൂറോ കപ്പ് ജേതാക്കളും തമ്മില്‍ പരസ്പരം മത്സരിക്കുന്നത് ആദ്യമല്ലങ്കിലും ഫൈനലിസിമ എന്ന പേരില്‍ ആദ്യമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. 1985-ല്‍ അര്‍ടെമോ ഫ്രാഞ്ചി കപ്പ് എന്ന പേരില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സിനായിരുന്നു വിജയം. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന മത്സരത്തില്‍ അര്‍ജന്റീനക്കായിരുന്നു ജയം. എന്നാല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ആരംഭിച്ചതോടെ യൂറോ-കോപ്പാ ജേതാക്കള്‍ തമ്മിലുള്ള മത്സരം ഉപേക്ഷിക്കുകയായിരുന്നു. 2019-ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് നിര്‍ത്തലാക്കിയതോടെയാണ് ഫൈനലിസിമ നടത്താന്‍ തീരുമാനിച്ചത്.                   



Post a Comment

0 Comments