Flash News

6/recent/ticker-posts

അപകട ചൂളം വിളിയുമായി കാഞ്ഞീരക്കടവ് പാലം; അധികൃതരുടെ അശ്രദ്ധയാൽ ഇവിടെ ഒരു ജീവനും പൊലിയാതിരിക്കട്ടെ...

Views
ഇരിങ്ങല്ലൂർ : പറപ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാഞ്ഞീരക്കടവ് പ്രദേശത്ത് ഒരു തൂക്കുപാലമുണ്ട്. അപകട ചൂളം വിളിയുമായി നിലകൊള്ളുകയാണ് കാഞ്ഞീരക്കടവ് തൂക്കുപാലം;
"അധികൃതരുടെ അശ്രദ്ധയാൽ ഇവിടെ ഒരു ജീവനും പൊലിയാതിരിക്കട്ടെ..." എന്നാണ് നാട്ടുകാരുടെ പ്രാർത്ഥന. 2018 ലേയും 2019 ലേയും രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഈ പാലത്തിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. പാലത്തിലേക്ക് പ്രവേശിക്കാനുള്ള പാതയിൽ നിന്നും പാലം പകുതി തെന്നിനീങ്ങിയിരിക്കുകയാണ്. അതിനാൽ, ഇവിടെ നിന്ന് പാലത്തിലേക്ക് കാൽ എടുത്ത് വെക്കുന്നത് വളരെ കരുതലോടെയാണ്. കുട്ടികളായാലും മുതിർന്നവരായും ചെറിയ അശ്രദ്ധ മതി നേരെ താഴേക്ക് വീഴാൻ...!


2015 ആഗസ്റ്റ് 30 ന് അന്നത്തെ ഐ ടി - വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ: പി.കെ കുഞ്ഞാലിക്കുട്ടിയാണ് അന്ന് പാലം ഉദ്ഘാടനം ചെയ്തത്. അന്നത്തെ വാർഡ് മെമ്പറായിരുന്ന ഒ.കെ അനീസ് മുന്നിട്ടിറങ്ങി എം എൽ എ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ചിലവഴിച്ച് നാടിന് സമർപ്പിച്ച ഈ പാലത്തിലൂടെ ആളുകൾ  ഇന്നും നെഞ്ചിടിപ്പോടെ സഞ്ചരിക്കുന്നുണ്ട്.
അധികാരികൾ കാണാത്തത് കൊണ്ടോ അറിയാത്തത് കൊണ്ടോ അല്ല.! രണ്ട് പ്രദേശങ്ങളെ തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന ഈ പാലം നിരവധി മനുഷ്യ ജീവനുകളുടെ അത്താണിയാണ്. രാഷ്ട്രീയ ചുവയോടെ ഈ പാലത്തെ കാണുന്നത് കൊണ്ടാണ് ഇവിടേക്ക് അധികാരികളുടെ കണ്ണുകളെത്താത്തതും...

മഴക്കാലം ശക്തമായാൽ പുഴ നിറയും... പുഴ നിറഞ്ഞാൽ ഈ പാലം ഇവിടെ നിന്നും അപ്രത്യക്ഷമാകുമെന്നത് തീർച്ച. മലപ്പുറം ഹാജിയാർ പള്ളി തൂക്കുപാലത്തെ പ്രളയം കൊണ്ട് പോയത് പോലെ ഇവിടെയും സംഭവിക്കാം ...

അതിന് മുമ്പേ അധികാരികൾ തീരുമാനിക്കുക ... 'മനുഷ്യർക്ക് വേണ്ടി ഈ പാലം ഇവിടെ നിലനിർത്തണോ അതോ പുഴയുടെ കുത്തൊഴുക്കിന് ദാനം നൽകണോ....!


Post a Comment

0 Comments