Flash News

6/recent/ticker-posts

സംസ്ഥാനത്തെ ഫയൽനീക്കം വൈകുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി:കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഹാജരാക്കാൻ നിർദേശം...!!!

Views
സംസ്ഥാനത്തെ ഫയൽനീക്കം വൈകുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി:കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഹാജരാക്കാൻ നിർദേശം...!!!


ഓരോ ഫയലുകളും ഓരോ ജീവിതമാണ് എന്ന് ഉദ്യേ​ഗസ്ഥരെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു പിണറായി വിജയൻ അധികാരമേറ്റത്. സംസ്ഥാനത്തെ ഫയൽ നീക്കം വൈകുന്നതിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചിരിക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം അടിയന്തരമായി ഹാജരാക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ തോതിൽ ഫയലുകളുടെ നീക്കം തടസ്സപ്പെട്ടിരുന്നു.ഇതടക്കമുളള കാര്യങ്ങൾ അറിയിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ച്,ഫയലിലെ ആവശ്യങ്ങൾ പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് പുറത്തുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം. സിഎം ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി മുഖ്യമന്ത്രി.

സെക്രട്ടേറിയറ്റിലെ 44 പ്രധാന വകുപ്പുകള്‍ ഓഗസ്റ്റ് 22 നകം ഓണ്‍ലൈന്‍ സര്‍വീസിലേക്ക് മാറണമെന്ന് നിര്‍ദ്ദേശമുണ്ട്. 600 ഓളം സേവനങ്ങള്‍ ഇതിനകം ഡിജിറ്റലായി. സെക്രട്ടേറിയറ്റിന് പുറത്തുള്ള 300 ഓളം സര്‍ക്കാര്‍ ഓഫീസുകള്‍ കൂടി ഓണ്‍ലൈനാകുന്നതോടെ സിഎം ഡാഷ്‌ബോര്‍ഡിലേക്ക് മാറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.എല്ലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീന്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഫയല്‍ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങൾക്ക് എത്രത്തോളം ​ഗുണമുണ്ടാക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.




Post a Comment

0 Comments