Flash News

6/recent/ticker-posts

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

Views
തൃശ്ശൂര്‍ :  കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താൻ ആലോചനയുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വൈകിട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു. ഇപ്പോഴും തൃശ്ശൂരിൽ മഴ തുടരുന്നുണ്ട്.

ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പൂരം വെടിക്കെട്ട് ഞായറാഴ്ചയിലേക്ക് മാറ്റിയത്.



Post a Comment

0 Comments