Flash News

6/recent/ticker-posts

മുറിവില്‍ സ്‌പ്രേ അടിക്കുന്ന സീനില്‍ മമ്മൂക്ക സെറ്റില്‍ എല്ലാവരോടും ദേഷ്യപ്പെട്ടു: അതിന് കാരണമുണ്ടായിരുന്നു: വസുദേവ്

Views


പുഴുവില്‍ മമ്മൂട്ടിയും വസുദേവും ഒന്നിച്ചെത്തുന്ന പല രംഗങ്ങളെ പ്രേക്ഷകരെ ഏറെ സംഘര്‍ഷത്തിലാക്കിയിരുന്നു. കിച്ചുവും അച്ഛനും എത്തുന്ന പല രംഗങ്ങളിലും മമ്മൂട്ടിയും മാസ്റ്റര്‍ വസുദേവും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.

ചിത്രത്തിലെ ഹൈലൈറ്റ് സീനിലൊന്നായിരുന്നു മുറിവ് പറ്റി വന്ന കിച്ചുവിന്റെ കാലിലേക്ക് കുട്ടന്‍ നിര്‍ബന്ധപൂര്‍വം സ്‌പ്രേ അടിക്കുന്നത്. വേദന കടിച്ചമര്‍ത്തിയുള്ള കിച്ചുവിന്റെ അഭിനയവും സീനിലെ മമ്മൂട്ടിയുടെ സംഘര്‍ഷങ്ങളുമെല്ലാം അതിഗംഭീരമായി തന്നെ റത്തീന പകര്‍ത്തിയിരുന്നു.

എന്നാല്‍ ആ സീന്‍ എടുക്കുമ്പോഴുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് വസുദേവ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസ്തുത സീന്‍ എടുക്കുമ്പോള്‍ മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ച് വസുദേവ് പറഞ്ഞത്.

‘ പൊതുവെ മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍ എല്ലാവരും സൈലന്റാണ്. ചിലപ്പോഴൊക്കെ മമ്മൂക്ക ദേഷ്യപ്പെടാറുണ്ട്. പക്ഷേ അത് കുറച്ച് സമയത്തേക്കേ നില്‍ക്കൂ. പിന്നെ അദ്ദേഹം കൂളാകും.


സിനിമയില്‍ എന്റെ കാല് മുറിഞ്ഞ സീനില്‍ ഒരു സ്‌പ്രേ അടിക്കുന്നുണ്ട്. അത് രണ്ട് മൂന്ന് ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്തു. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂക്ക ആ സ്‌പ്രേ മണത്തുനോക്കി. ഇത് എന്താണെന്ന് ചോദിച്ചു. വോളിനി ആണെന്ന് അവര്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക ദേഷ്യപ്പെട്ടു. എന്റെ കാലിലേക്ക് അത് തുടര്‍ച്ചയായി അടിക്കുകയാണല്ലോ അതുകൊണ്ടായിരുന്നു മമ്മൂക്ക ദേഷ്യപ്പെട്ടത്.


സെറ്റില്‍ മമ്മൂക്ക ജോളിയാണ്. പക്ഷേ ആക്ഷന്‍ പറഞ്ഞാല്‍ സീരിയസ് ആകും. ചില സമയത്തൊക്കെ റത്തീന ആന്റി കട്ട് പറയാന്‍ മറക്കും. അപ്പോള്‍ മമ്മൂക്ക തന്നെ കട്ട് പറഞ്ഞ സംഭവമൊക്കെയുണ്ട്.

ചില സീനിലൊക്കെ ഞാന്‍ ഗ്ലിസറിന്‍ ഇല്ലാതെയാണ് കരഞ്ഞത്. പിന്നെ ഒരു കാര്യം ഓര്‍മയുള്ളത് ഒരു സീനില്‍ മമ്മൂക്കയുടെ ആക്ടിങ്ങും വോയ്‌സ് മോഡുലേഷനും എല്ലാം കണ്ട് ഞാന്‍ ശരിക്കും കരഞ്ഞുപോയിട്ടുണ്ട്. എനിക്ക് ഒരു ഡയലോഗ് പറയാനുണ്ടായിരുന്നു അവിടെ ഞാന്‍ അത് പറഞ്ഞപ്പോള്‍ കറക്ട് മോഡുലേഷന്‍ ആണെന്നും അത് തന്നെ പിടിച്ചോളാനും മമ്മൂക്ക പറഞ്ഞു.

പേടിച്ച് വിറച്ച് തന്നെയാണോ അഭിനയിച്ചത് എന്ന ചോദ്യത്തിന് ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നെന്നായിരുന്നു വസുദേവിന്റെ മറുപടി.


ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. പിന്നെ അത് മാറി. അദ്ദേഹം നന്നായി സംസാരിക്കാനും ഫോട്ടോ എടുക്കാനും കോമഡി പറയാനുമൊക്കെ തുടങ്ങിയപ്പോഴാണ് പേടി മാറിയത്.

മമ്മൂയ്ക്ക് സെറ്റില് ഡാന്‍സൊക്കെയുണ്ട്. മമ്മൂക്ക ക്യാമറയുമായിട്ടാണ് വരിക. എന്നിട്ട് അത് അവിടെ വേറെ ഒരാളുടെ കയ്യില്‍ കൊടുത്തിട്ട് മമ്മൂക്ക ഡാന്‍സൊക്കെ ചെയ്യും. അത് ഷൂട്ട് ചെയ്യിക്കുകയും ചെയ്യും, വസുദേവ് പറഞ്ഞു.



Post a Comment

0 Comments