Flash News

6/recent/ticker-posts

സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായി പാഠപുസ്തകവും യൂണിഫോമും എത്തി

Views

മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ജില്ലയിലെത്തിയതായി ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്.
കുസുമം. മലപ്പുറം എം.എസ്.പി ഹാള്‍ കേന്ദ്രീകരിച്ച്‌ ജില്ലയിലെ പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഇതുവരെ ഏകദേശം 50 ശതമാനത്തോളം പാഠപുസ്തകങ്ങളും വിതരണം ചെയ്തു.
കൂടാതെ പാഠപുസ്തകത്തോടൊപ്പം കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണവും നടക്കുന്നുണ്ട്. കൈത്തറി യൂണിഫോം ആണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇവയുടെ വിതരണം ജില്ലയില്‍ പകുത്തിലധികം പൂര്‍ത്തിയായതായും ഡി.ഡി.ഇ പറഞ്ഞു. ജൂണ് ഒന്നിന് സ്‌കൂള്‍ തുറക്കുമ്ബോഴേക്കും മുഴുവന്‍ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം പൂര്‍ത്തീകരിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments