Flash News

6/recent/ticker-posts

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ കൺമണിയെക്കാണാൻ മന്ത്രി റിയാസെത്തി

Views

മലപ്പുറം: പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ പുതിയ അംഗത്തെ കാണാൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസെത്തി. അടുത്തിടെ അന്തരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് ഹെെദരലി ശിഹാബ് തങ്ങളുടെ പുത്രൻ മുഈൻ അലി ശിഹാബ് തങ്ങളുടെ കുഞ്ഞിനെ കാണാനാണ് മന്ത്രി എത്തിയത്.ദെെവത്തിന് സർവസ്തുതിയും, അള്ളാഹു ഒരു ആൺ കുഞ്ഞിനെക്കൂടെ നൽകി ഞങ്ങളെ അനുഗ്രഹിച്ചു എന്നു തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പാണക്കാട് തറവാട്ടിലെ പുതിയ അംഗത്തിന്റെ ജനനവിവരം അറിയിച്ചത് പിതാവായ സയ്യിദ് മ മുഈൻ അലി ശിഹാബ് തങ്ങളാണ്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദർശനവിവരം പുറംലോകമറിഞ്ഞത്. അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്. സഹപാഠിയും സുഹൃത്തുമായ മന്ത്രി പി.എ മുഹമ്മദ് റിയാസ്, താങ്ക്സ് ഫോർ ദ സർപ്രെെസ് എന്നുകൂടി ഉൾപ്പെടുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.


Post a Comment

0 Comments