Flash News

6/recent/ticker-posts

പിണറായിയുടെ പൊലീസിന് കീഴടങ്ങാൻ പി.സി ജോർജിന് സൗകര്യമില്ല: ഷോൺ ജോർജ്

Views


പിണറായിയുടെ പൊലീസിന് പിടികൊടുക്കാന്‍ പി.സി.ജോര്‍ജ്ഉദ്ദേശിക്കുന്നില്ലെന്ന് മകനും കേരള ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്.

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് പി.സി. ജോര്‍ജിന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഷോണ്‍ ജോര്‍ജിന്‍റെ പ്രതികരണം.

തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോള്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്താല്‍ കുറേ ആളുകളെ പ്രീണിപ്പിക്കാന്‍ കഴിയും. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമാണിത്. പിണറായി വിജയന് തൃക്കാക്കരയില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ നിന്നുകൊടുക്കേണ്ട കാര്യം ഇപ്പോള്‍ പി.സി. ജോര്‍ജിനില്ല -ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

നാളെ ഹൈകോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, പി.സി. ജോര്‍ജിനായുള്ള തെരച്ചില്‍ പൊലീസ് ഇന്നും തുടരുകയാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ പി.സി. ജോര്‍ജിനെ തേടി വന്‍ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം അവിടെ ഇല്ലായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്ബ് ജോര്‍ജ് വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ഫോണിലും ലഭിക്കാതായതോടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ബന്ധുവീടുകളിലും തെരച്ചില്‍ നടത്തി. സ്ഥിരം ഉപയോഗിക്കുന്ന വാഹനത്തിനു പകരം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം വീട്ടില്‍നിന്ന് പോയതെന്നാണ് വിവരം. അദ്ദേഹം എവിടെയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയത്. പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹരജിക്കാരന്‍റെ അഭിപ്രായപ്രകടനം മുസ്‌ലിംകള്‍ക്കും സംസ്ഥാനത്തെ മറ്റ് സമുദായങ്ങള്‍ക്കും ഇടയില്‍ വിദ്വേഷവും ദുരുദ്ദേശ്യവും വളര്‍ത്തുന്ന തരത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി വിലയിരുത്തിയിട്ടുമുണ്ട്.Post a Comment

2 Comments

  1. കേരളത്തിൽ ജീവിക്കുമ്പോൾ പിണറായിക്ക് വഴങ്ങേണ്ടി വരും ...അല്ലേൽ പാകിസ്താനിലേക്ക് പൊയ്ക്കോളൂ 😕😶

    ReplyDelete
  2. ഊരോ പേരോ തറവാടോ കുടുംബമോ ഇല്ലാത്ത പിതൃശൂന്യരാണോ പിണറായി രാശാവിന്റെ പുതിയ അടിമകൾ ?. കഷ്ടിച്ച് സ്വന്തം പേരെങ്കിലും വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം ബഹുമാനപ്പെട്ട പുത്തൻ അടിമകൾ . ഈ ന്യായീകരത്തൊഴിലിൽ ഈ തൊഴിലാളികൾ എത്രകാലത്തെ എക്സ്പീരിയൻസ് ഉണ്ട് എന്നൊന്ന് അളക്കാനാണ് സുഹൃത്തേ . പാകിസ്ഥാനിലേക്ക് ഇപ്പോൾ ടിക്കറ്റിനൊക്കെ എന്താണാവോ വില ?. അതിഭക്തനായ ന്യായീകരണസാറിന് അറിയാമായിരിക്കുമല്ലോ . "വഴങ്ങുക " എന്ന മലയാളവാക്കിനു വ്യാപകമായ അർത്ഥവും അർത്ഥതലങ്ങളുമുണ്ടെന്നു ന്യായീകരണ തൊഴിലാളിക്ക്‌ അറിയാമോ എന്തോ ?. ഉണ്ടെങ്കിലെന്താ അല്ലേ ?. നേതാക്കളുടെ adimakalaakaan വേണ്ടി മാത്രം ജനിച്ചവരാണല്ലോ നിങ്ങൾ അടിമസഗാക്കൾ .

    ReplyDelete