സംസ്ഥാനത്തെ സ്ക്കൂളുകൾ തുറന്നു.ഡ്രൈവർമാർ കണ്ണും കാതും കൂർപ്പിച്ച് ജാഗ്രത പുലർത്തുക. കുട്ടികൾ റോഡിൽ ചിതറി നടക്കും.അവർക്ക് ട്രാഫിക് നിയമങ്ങൾ അറിയില്ല. ഏത് നിമിഷവും അവർ റോഡ് മുറിച്ച് നടന്ന് പോകാനും റോഡിൽ തെന്നി വീഴാനും സാധ്യതയുണ്ട്.
കൂട്ടുകാരുമായി സംസാരിച്ച് നടക്കുന്ന അവർ റോഡിൽ കയറി നടക്കാനും സാധ്യത ഏറെയാണ്.
ഓരോ ഡ്രൈവറും ലക്ഷ്യസ്ഥാനത്തെത്താൻ തിരക്കിലാണ്. ആ തിരക്കിനിടയിൽ നമ്മുടെ പൊന്നോമനകൾക്ക് അപകടം സംഭവിക്കാതെ നമ്മൾ ശ്രദ്ധ പുലർത്തണം. സ്ക്കൂളുകളിൽ നിന്നും റോഡ് നിയമങ്ങളെ കുറിച്ച് എത്ര ബോധവൽക്കരണം നടത്തിയാലും അവർക്ക് ജീവന്റെ വില അറിയില്ലല്ലോ... അതിനാൽ വാഹനമിക്കുന്നവർ ജാഗ്രത പുലർത്തുക. വേങ്ങര പോപ്പുലർ ന്യൂസ് ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ്
0 Comments