Flash News

6/recent/ticker-posts

ആലപ്പുഴ മാന്നാറിൽ വസ്ത്രസ്ഥാപനത്തിൽ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Views


ആലപ്പുഴ മാന്നാർ പരുമലയിലെ വസ്ത്രസ്ഥാപനത്തിൽ തീപിടിത്തം. മെട്രോ സിൽക്‌സ് എന്ന തുണിക്കടയിലാണ് തീപിടിച്ചത്. രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ ഗോഡൗണിലേക്കും തീ പടർന്നു. പുലർച്ചെയാണ് സംഭവം

തീ പടരുന്നതുകണ്ട നാട്ടുകാർ ഉടമയെ വിവരം അറിയിക്കുകയും തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തുകയുമായിരുന്നു. 5 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്



Post a Comment

0 Comments