കെ.ജി.എഫ്.താരം മോഹൻജുനേജഅന്തരിച്ചു;
കെ.ജി.എഫ് എന്നസൂപ്പർഹിറ്റ് ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കന്നഡ സിനിമാ താരം മോഹന് ജുനേജ അന്തരിച്ചു. ബംഗളൂരുവിലെആശുപത്രിയിൽ വച്ചായിരുന്നു മരണം.
ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. കർണാടകയിലെ തുംകുർ സ്വദേശിയാണ്.കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും മോഹന്ജുനേജവേഷമിട്ടിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുൾപ്പടെ നൂറിലേറെ ചിത്രങ്ങളിലും ടിവി സീരിയലുകളിലും നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഹാസ്യവേഷങ്ങളാണ് ഏറെയും കെെകാര്യംചെയ്തിരുന്നത്.2008-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ'സംഗമ'ത്തിലൂടെയായിരുന്നു അരങ്ങേറ്റം. കെ.ജി.എഫ്, ലക്ഷ്മി, ബൃന്ദാവന, സ്നേഹിതരു തുടങ്ങിയവയാണ്.
0 Comments