Flash News

6/recent/ticker-posts

ചെമ്മാട് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ഇന്ന്, ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി

Views

തിരൂരങ്ങാടി : മുനിസിപ്പൽ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ഇന്ന് (വ്യാഴം) വൈകുന്നേരം 4.30ന് കെ.പിഎ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. മുമ്പുണ്ടായിരുന്നത് പോലെ ഇത്തവണയും സ്വകാര്യ ബസ് സ്റ്റാൻഡ് തന്നെയാണ്.
ഇതൊടൊപ്പം ചെമ്മാട് ടൗണിൽ ട്രാഫിക് പരിഷ്കാരവും നിലവിൽ വരും. സിവിൽ സ്റ്റേഷൻ റോഡിൽ പൂർണമായും വൺവേയാക്കും. റോഡരികിൽ ബൈക്കുകൾ ഉൾപ്പെടെ പാർക്കിംഗ് അനുവദിക്കില്ല.

കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ബൈപാസ് വഴി സിവിൽ സ്റ്റേഷൻ റോഡിലൂടെ സ്റ്റാന്റിൽ പ്രവേശിക്കണം. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവിൽ സ്റ്റേഷൻ റോഡിലൂടെ സ്റ്റാന്റിൽ പ്രവേശിക്കണം. സ്റ്റാന്റിൽ നിന്നും കക്കാട് ഭാഗത്തേക്ക ബസ്സുകൾ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകൾ ചെമ്മാട് ടൗൺ വഴിയും പോകണം. താലൂക്ക് ആശുപത്രി കാന്റീനിനു സമീപവും താലൂക്ക് ആസ്പത്രിക്ക് പിൻവശവും തൃക്കുളം സ്കൂളിനു സമീപവും കോഴിക്കോട് റോഡിൽ മീൻ മാർക്കറ്റിനു സമീപവും പോലീസ് സ്റ്റേഷനു സമീപവും സ്റ്റോപ്പുകളുണ്ടായിരിക്കും, താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വൺവേ നില നിർത്തും. ടൗണിലെ തിരക്ക് ഒഴിവാക്കാൻ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങൾ വെഞ്ചാലി കനാൽ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.

ബസ്സ്റ്റാന്റ് തുറക്കുന്നതോടെ ടൗണിലെ തിരക്ക് ഒഴിവാക്കാനാകും.


Post a Comment

0 Comments