Flash News

6/recent/ticker-posts

ഓഫ് റോഡിൽ മിന്നൽ പ്രകടനം : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹരമായ് മാറി സാബിർ സാദ്..!

Views
വണ്ടൂർ : ഓഫ് റോഡിൽ മിന്നൽ പ്രകടനം കാഴ്ച വെച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹരമായ് മാറിയിരിക്കുകയാണ് സാബിർ സാദ് എന്ന യുവാവ്..! ഓഫ് റോഡ് മത്സരത്തിനിടെ കുത്തനെയുള്ള പാതയിൽ നിന്നും തെന്നി നാലു തവണ മലക്കം മറിഞ്ഞിട്ടും ജീപ്പ് നേരെ നിന്നപ്പോൾ ഓടിച്ചു കയറ്റി കുതിച്ചു പായുന്ന ഒരു ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇടുക്കി വാഗമണ്ണിൽ നിന്നുള്ള ഈ സംഭവത്തിലെ റൈഡർ പോരൂർ ചെറുകോട് സ്വദേശി കറുത്തേടത്ത് സാബിർ സാദ് (24)ആണ്.


      കഴിഞ്ഞയാഴ്ച വാഗമണ്ണിൽ നടൻ ജോജു പങ്കെടുത്ത്  വിവാദമായ അതേ മത്സരത്തിലാണ് ഇങ്ങനെയൊരു കൗതുകക്കാഴ്ചയുണ്ടായത്.സാബിർ സാദ് ഓടിച്ച ജീപ്പ് ട്രാക്കിൽ നിന്നു തെന്നി പല തവണ തലകീഴായി മറിഞ്ഞ ശേഷം ഏറെ താഴെയെത്തി ജീപ്പ് നേരെ നിന്നു, അപ്പോഴൊക്കെ സ്റ്റിയറിങ്ങിൽ നിന്നു പിടിവിടാതെ ഇരുന്ന സാബിർ ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി മുകളിലേക്കു പായിച്ചു.





       എങ്ങനെയെങ്കിലും മത്സരം പൂർത്തിയാക്കണമെന്ന ചിന്ത മാത്രമായിരുന്നു സാബിറിന്റെ മനസ്സിൽ.മികച്ച വേഗത്തിൽ ഫിനിഷിങ് പോയിന്റിൽ എത്തി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

      നാല്പതോളം ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് സാബിർ.റാലിയും  പ്രിയം.കെ.എൽ.10 ഓഫ് റോഡ് ക്ലബ്‌ അംഗമാണ്.രണ്ടു വർഷം കൊണ്ടു മിക്ക മലനിരകളും നാലുചക്രം 'രഥം'ഓടിച്ചു കീഴ്പ്പെടുത്തി.മത്സരങ്ങൾക്കായി പ്രത്യേകം രൂപമാറ്റം വരുത്തിയ 1969 മോഡൽ വില്ലീസിലാണ് പ്രകടനം.

    മത്സരത്തിനിടയിൽ ഒട്ടേറെ തവണ മറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ചെറിയ മുറിവു പോലും പറ്റിയിട്ടില്ലെന്നും ഹെൽമറ്റ് ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ധരിച്ചാണ് പങ്കെടുക്കുന്നതെന്നും സാബിർ സാദ് പറഞ്ഞു.
    ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ഓഫ് റോഡ് മത്സരത്തിൽ പങ്കെടുക്കുകയാണ് ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.


Post a Comment

0 Comments