Flash News

6/recent/ticker-posts

അബൂദാബി സിലിണ്ടർ പൊട്ടിത്തെറിയിൽ മരിച്ചവരിൽ മലയാളിയും.

Views
അബൂദബി: അബൂദബി ഖാലിദിയയിൽ
കഴിഞ്ഞ ദിവസം ഉണ്ടായ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിയിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന. റസ്റ്ററന്റ് കെട്ടിടത്തിലെ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് മരിച്ചതെന്നാണ് നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം.

എന്നാൽ, മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടുന്നതായി യുഎഇയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ, അത് ആരാണെന്ന കാര്യം സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ. മരിച്ച മറ്റൊരാൾ പാകിസ്ഥാൻ പൗരനാണെന്ന് പാക് എംബസി അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റവരിൽ റസ്റ്റാറന്റിലെ എട്ട് ജീവനക്കാരുണ്ടെന്നും സാരമായി പരിക്കേറ്റ മൂന്നുപേർ അപകട നില തരണം ചെയ്തതായി  റസ്റ്ററന്റ് സഹ ഉടമ ബഷീർ അതിരിങ്കൽ പറഞ്ഞു. അപകട സമയത്ത് 10 ജീവനക്കാർ ജോലിയിലുണ്ടായിരുന്നു. അബുദാബി ഖാലിദിയയിൽ തിങ്കളാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് 

12 വർഷമായി പ്രവർത്തിക്കുന്ന റസ്റ്ററന്റ് മലബാർ വിഭവങ്ങൾ വിളമ്പി ജനപ്രീതിയാർജിച്ചതാണ്. സംഭവസമയം 40 പേരാണ് ഭക്ഷണം കഴിക്കാൻ എന്നിവയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്.

റസ്റ്ററന്റിലുണ്ടായിരുന്നത്. തിരക്കേറിയ ഖാലിദിയ മാൾ, ഷൈനിങ് ടവർ

പാചകവാതകം ചോർന്നാൽ യാന്ത്രികമായി ഓഫാകുന്ന സംവിധാനം വരെ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ, പാചകവാതക ലൈൻ കടന്നുപോവുന്നത് ആളുകൾ കഴിക്കാനിരിക്കുന്ന ഹാളിനു സമീപത്തു കൂടെയാണ്. ഇതിന് അടുത്തുള്ള പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയാണ് കെട്ടിടത്തെയാകെ ബാധിച്ചത്.

രണ്ടുതവണ സ്ഫോടനമുണ്ടായതായി പറഞ്ഞു. ആദ്യ  സ്ഫോടനത്തിനുശേഷം ശബ്ദം കേട്ട് ആളുകൾ എത്തിയിരുന്നു. പിന്നീട് പത്തിരുപത് മിനിറ്റുകൾക്കു ശേഷം വീണ്ടും സ്ഫോടനം നടന്നു. ആറ് കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്ന് ആറ് കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നിസാര പരിക്കേറ്റവരെ തിങ്കളാഴ്ച വൈകീട്ടോടെ സുരക്ഷിതമായ താമസ സ്ഥലങ്ങളിലേക്ക് അധികൃതർ തന്നെ മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ടോടെ ഇവർക്ക് തിരികേ താമസ സ്ഥലത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കി. അടച്ചിട്ടിരുന്ന റോഡുകളും തുറന്നു കൊടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments