Flash News

6/recent/ticker-posts

വൈകിയെത്തി ഒപ്പിടുന്നതിനെ ചൊല്ലി പരപ്പനങ്ങാടി നഗരസഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി ; രണ്ട് പേർക്ക് പരിക്ക്

Views

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി. പരിക്കേറ്റ രണ്ടുപേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ഓഫീസ് സൂപ്രണ്ട് പ്രശാന്തും, പി.എം.ആർ.വൈ ഓഫീസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദോഗിക കൃത്യ നിർവഹണത്തിനിടെ നഗരസഭ ഓഫീസിനകത്ത് വെച്ച് അടിപിടി നടന്നത്.

ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 10:30 നാണ് സംഭവം.

വൈകിയെത്തിയ ആസിഫ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് അറിയുന്നത്.

നടപടികളൊഴിവാക്കാൻ സമവായ
നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.

ആരുടെ പേരിലും കേസെടുത്തിട്ടില്ലന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫീസർ ഹണി കെ ദാസ് അറിയിച്ചു.


Post a Comment

0 Comments