Flash News

6/recent/ticker-posts

പെരിന്തൽമണ്ണയിൽ ട്രോമാകെയർ പ്രവർത്തനങ്ങൾക്ക് ഇനി വേഗം കൂടും; വാക്കി ടോക്കി എത്തി

Views

പെരിന്തൽമണ്ണ: അപകട ഘട്ടങ്ങളിൽ വിളിച്ചാൽ വിളിപ്പുറത്തുള്ള സേവനത്തിന്റെ മുഖങ്ങളായ  നീലപ്പട്ടാളത്തിന്റെ പ്രവർത്തനങ്ങൾക്ക് വേഗതകൂട്ടാൻ ഇനി മുതൽ വാക്കി ടോക്കിയും
അപകടങ്ങളിലും, മറ്റും ജനങ്ങൾക്കും, സമൂഹത്തിനും സേവകരായ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ ദിനം തോറുമുള്ള സേവന പ്രവർത്തനങ്ങൾക്ക് ഇനി വേഗത കൂട്ടാൻ walkie talkie യും. പെരിന്തൽമണ്ണ നഗരസഭാ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ആണ് ട്രോമാ കെയർ പ്രവർത്തകർക്ക് walkie talkie നൽകിയത്. Walkie talkie പെരിന്തൽമണ്ണ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ് sir ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിക്ക് കൈമാറി,ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരായ ദീനു, മുനീർ ,ഗോപകുമാർഎന്നിവരും, മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ഫവാസ് മങ്കട,പ്രസിഡന്റ്‌ സക്കീർ പുലാമന്തോൾ, ജനറൽ സെക്രട്ടറി റഹീസ് കുറ്റീരി, ഷുഹൈബ് മാട്ടായ, ഷംസു പാലൂർ, ജബ്ബാർ ഒടമല,ജിൻഷാദ് പൂപ്പലം, സൽമാൻ ഒടമല എന്നിവർ പങ്കാളികളായി.



Post a Comment

0 Comments